മരുഭൂമിയില്‍ മഴ തേടി പ്രാര്‍ഥന നടത്തിയ അമീര്‍; ഇത് ലോകകപ്പിന്റെ നായകന്‍


സിറാജ് കാസിംലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ കാണികളെ അഭിവാദ്യം ചെയ്യുന്ന ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമ്മദ് അൽത്താനി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സമീപം

രു കഥ ശൊല്ലട്ടുമാ!... ഖത്തറിലെ അമീറായിരുന്ന ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിക്ക് ഒരു സങ്കടം. അദ്ദേഹത്തിന്റെ മൂത്ത മൂന്ന് ആണ്‍മക്കളും കിരീടാവകാശം വേണ്ടെന്ന നിലപാടില്‍ ബിസിനസിലും മറ്റും ശ്രദ്ധിച്ചപ്പോള്‍ അമീര്‍ സങ്കടപ്പെടാതെ എന്തു ചെയ്യാനാണ്. അമീറിന്റെ മരണത്തിനുശേഷം ആരായിരിക്കും രാജ്യത്തെ നയിക്കുകയെന്ന ചോദ്യം പ്രജകളും ചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍, രാജ്യത്തിനും അമീറിനും കൃത്യമായ ഉത്തരമായി ഒരാളുണ്ടായിരുന്നു... തമീം. അമീറിന്റെ നാലാം പുത്രനായ തമീം ബിന്‍ ഹമദ് അല്‍ത്താനി ഖത്തര്‍ ലോകകപ്പിന്റെ സംഘാടകനായ കഥ ഫുട്ബോള്‍ ചരിത്രത്തിലെതന്നെ ത്രില്ലറുകളിലൊന്നാണ്.

മരുഭൂമിയില്‍ വലിച്ചുകെട്ടിയ തമ്പു പോലെയുള്ള അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തേക്കു തമീം അല്‍ത്താനി വരുമ്പോള്‍ മഴ പോലെയായിരുന്നു പൗരന്മാരുടെ സന്തോഷം. മരുഭൂമിയില്‍ 'ഇസ്തിസ്ഖ' (മഴ തേടി) പ്രാര്‍ഥന നടത്തിയ അമീറിന്റെ കഥകൂടി കേട്ടതോടെ ആ മനുഷ്യന്‍ ഖത്തറികള്‍ക്ക് എത്രമേല്‍ പ്രിയപ്പെട്ടവനാണെന്നു മനസ്സിലായി. അല്‍ വജ്ബ കൊട്ടാരത്തിലെ പ്രാര്‍ഥനാ കേന്ദ്രത്തിലാണ് മഴപെയ്യാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കാനായി പൗരന്മാര്‍ക്കൊപ്പം അമീറും കൂടിയത്.സ്‌പോര്‍ട്സിനെ ഏറെ സ്‌നേഹിച്ച തമീം പിതാവിന്റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തേക്കല്ലേ ഖത്തറിനെ കൈപിടിച്ചു കൊണ്ടുപോയത്. 2006-ല്‍ ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഏഷ്യന്‍ ഗെയിംസിനു ആതിഥ്യമരുളിയപ്പോള്‍ അതിന്റെ സംഘാടക അമരത്തു തമീമായിരുന്നു. അതിന് കുറച്ചുകാലം മുമ്പുനടന്ന സിഡ്നി ഒളിമ്പിക്‌സിനെ വെല്ലുന്ന തരത്തിലായിരിക്കണം ഖത്തര്‍ ഏഷ്യന്‍ ഗെയിംസ് നടത്തേണ്ടതെന്നായിരുന്നു തമീം അന്നു പറഞ്ഞിരുന്നത്. ഏഷ്യന്‍ ഗെയിംസ് വന്‍ വിജയമാക്കിയ തമീമിന്റെ നേതൃത്വത്തില്‍തന്നെയാണ് ഏഷ്യന്‍ ഫുട്ബോളും ഫിഫ ക്ലബ്ബ് ലോകകപ്പുമൊക്കെ ഖത്തര്‍ അതിഗംഭീരമായി സംഘടിപ്പിച്ചത്.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ സാക്ഷിനിര്‍ത്തി അമീര്‍ അറബ് ലോകത്തിന്റെ ആദ്യ ലോകകപ്പിനു സ്വാഗതമോതുമ്പോള്‍ എത്രയോ ഖത്തറികളുടെ മിഴികളാണ് നിറഞ്ഞത്. ഖത്തറിനു ലോകകപ്പ് വേദി അനുവദിച്ച നിമിഷംമുതല്‍ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ കേട്ടുതുടങ്ങിയ അധിക്ഷേപങ്ങളും പരിഹാസങ്ങളുമൊക്കെ ഈ മനുഷ്യന്‍ പുഷ്പംപോലെയല്ലേ 'ബഹിരാകാശത്തേക്കു' പറത്തിവിട്ടത്.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR

Content Highlights: Emir of Qatar Tamim bin Hamad Al Thani and FIFA World Cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented