ജെഫ് ഹേഴ്സ്റ്റിൻ്റെ ഗോളും പിന്നൊരു കമ്പിയില്ലാക്കമ്പിയും


ബി.കെ. ഹരിനാരായണന്‍ജെഫ് ഹേഴ്സ്റ്റ് | Photo: Facebook, ആരാധകൻ അയച്ച കമ്പിയുടെ ചിത്രം (വലത്ത്)

1966-ലെ ലോകകപ്പ് ഫൈനൽ നടന്നത് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ്. ആതിഥേയരായ ഇംഗ്ലണ്ട് പശ്ചിമജർമ്മനിയെ രണ്ടിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച് ചാമ്പ്യൻമാരായി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വിവാദമുണ്ടായ ഫൈനലായിരിക്കും ഇത്.

നിശ്ചിത സമയത്ത് 2- 2 ന് സമനില പാലിച്ചതോടെ കളി അധികസമയത്തേക്ക് കടന്നു. കളിയുടെ നൂറ്റിഒന്നാം മിനിട്ടിൽ ഇംഗ്ലണ്ടിൻ്റെ ഫോർവേർഡ് ജെഫ് ഹേഴ്സ്റ്റ് തൻ്റെ ടീമിനെ മുന്നിലെത്തിച്ചു. ഈ ഗോളാണ് വിവാദത്തിലായത്. ഹേഴ്സ്റ്റ് അടിച്ച പന്ത് ക്രോസ് ബാറിൽ തട്ടി ഗോൾ ലൈനിലേക്ക് കുത്തിവീണ് പുറത്തേക്ക് പോയി. സ്വിസ് റഫറി ഗോട്ട്ഫ്രീഡ് ഡീൻസ്റ്റിന് അത് ഗോളാണോ അല്ലയോ എന്ന് സംശയമായി. എന്നാൽ ലൈൻ റഫറിയായ സോവിയറ്റ് യൂണിയൻ്റെ തോഫിക് ബക്രമോവ് അത് ഉറപ്പായും ഗോളാണ് എന്ന് സിഗ്നൽ കൊടുത്തു. ഡീൻസ്റ്റിന് ഗോൾ അനുവദിക്കേണ്ടി വന്നു. പിന്നീട് തൻ്റെ ഓർമ്മക്കുറിപ്പിൽ ബക്രമോവ് പറയുന്നത് ക്രോസ് ബാറിലല്ല, വലയിൽ തട്ടിയാണ് പന്ത് പുറത്തേക്ക് വന്നത് എന്നാണ്. പക്ഷെ ഇത് വലിയ വിവാദമായിരുന്നു അന്ന്. പലരും അത് ഗോളല്ല എന്ന വാദക്കാരായിരുന്നു.

പിന്നീട് ബക്രമോവ് മരണശയ്യയിൽ കിടക്കുന്ന കാലത്ത് ആരോ ഇതേപ്പറ്റി വീണ്ടും ചോദിച്ചത്രെ, അന്ന് പക്ഷെ അദ്ദേഹം ഒറ്റവാക്കിൽ തൻ്റെ മറുപടി ഒതുക്കി.

"സ്റ്റാലിൻഗ്രാഡ് "!

സോവിയറ്റ് റഷ്യയിലെ സ്റ്റാലിൻഗ്രാഡിൽ പണ്ട് നാസി ജർമ്മനിക്കെതിരെയുള്ള യുദ്ധത്തിൽ 75,000ത്തിലധികം സോവിയറ്റുകാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ അതിൻ്റെ പ്രതികാരമായിരിക്കാം ബക്രമോവിൻ്റെ ഗോൾ വിളി!

1966 ലെ ഫൈനൽ കഴിഞ്ഞ് അധികം താമസിയാതെ ജർമൻ ആരാധകനായ മോളൻകോഫിൻ്റെ ഒരു ടെലഗ്രാം ഫിഫക്ക് ലഭിച്ചു. ഗോൾ തിരുമാനങ്ങളിൽ സ്ലോമോഷൻ റീപ്ലേ സിസ്റ്റം എന്തുകൊണ്ടാണ് ഉപയോഗിക്കാത്തത് എന്ന ചോദ്യമായിരുന്നു ആ ടെലഗ്രാമിൽ. പക്ഷെ ഫിഫ മറുപടിയൊന്നും പറഞ്ഞില്ല, മാത്രമല്ല 2014 വരെ കാത്തിരിക്കേണ്ടി വന്നു ഗോൾലൈൻ ടെക്നോളജി മത്സരങ്ങളുടെ വിധി നിർണ്ണയത്തിൽ ഉൾപ്പെടുത്താൻ. വാർ സംവിധാനം വന്നതാകട്ടെ 2018 റഷ്യ ലോകകപ്പിലും. ഈ ലോകകപ്പിൽ വാർ സംവിധാനം അനുസരിച്ച് നിരവധി വിധികൾ ഉണ്ടായി. അതിലെ ഏറ്റവും വിവാദമായ ഒന്ന് പ്രാഥമിക റൗണ്ടിൽ സ്പെയിനിനെതിരെ ജപ്പാൻ നേടിയ ഗോളാണ്. നിർഭാഗ്യവശാൽ ആ തീരുമാനത്തിൽ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കപ്പെട്ടത് ജർമ്മനി ആയിരുന്നു. 1966- ൻ്റെ ആവർത്തനം പോലെ!

Content Highlights: Geoff Hurst, 1966 World Cup, FIFA world Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented