'മലയാളി പൊളിയാടാ'


ബി.കെ ഹരിനാരായണന്‍ലേഖകൻ വളണ്ടിയർ അജ്മലിനൊപ്പം | Photo: Special Arrangement

ളിക്കാനുള്ളവരുടെ ക്യൂവിലോ, ടിക്കറ്റ് എടുക്കാന്‍ ചെല്ലുമ്പോഴോ, മത്സരങ്ങള്‍ കാണുമ്പോഴോ നമ്മള്‍ കാണുന്ന പത്തുപേരില്‍ ഒരാള്‍ മലയാളിയായിരിക്കും. മലയാളികള്‍ ഏറ്റവും കണ്ട ലോകകപ്പായിരിക്കും ഖത്തറിലേത്. അതുപോലെ ഖത്തര്‍ ലോകകപ്പ് കണ്ട കാണികളില്‍ നല്ലൊരു ശതമാനം മലയാളികള്‍ ആയിരിക്കാം. കഴിഞ്ഞ ദിവസം, ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലെ, ഹയ്യാ സെന്ററില്‍ ക്യൂ നില്‍ക്കുമ്പോള്‍ പരിചയപ്പെട്ട എത്യോപ്യക്കാരന്‍ മുഹമ്മദ്, ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ചോദിച്ചു
യു ആര്‍ ഫ്രം കേരള ?
യെസ്..
'മല്‍യാളി ?'
അതെ ..
'മല്‍യാളി പൊളിയാടാ.'അവന്റെ രീതിയില്‍ അവന്‍ കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ഇന്ത്യയില്‍ വന്നിട്ടേ ഇല്ല. ഖത്തറില്‍ ഘാനയുടെ കളികള്‍ കാണാന്‍ എത്യോപ്യയില്‍ നിന്ന് വന്നതാണ്. അങ്ങനെ മലയാളികളെ കണ്ടറിഞ്ഞതാണ്. 'മലയാളികള്‍ അധികവും അര്‍ജന്റീനയുടേയും ബ്രസീലിന്റെയും ആരാധകരാണ്.ഞങ്ങളുടേയൊന്നും കളി കാണാറില്ല'-മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. അല്ല ബ്രോ ഞങ്ങള്‍ എല്ലാരുടേയും കളി കാണും എന്ന് പറയും മുമ്പ് അവന്‍ അവന്റെ ഊഴം വന്ന് ഹയ്യാ സെന്ററിനുള്ളിലേക്ക് കടന്നു.

ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കാണാന്‍ വേണ്ടി കൂടിയാണ് സെനഗല്‍ - എക്വഡോര്‍ മത്സരം കാണാന്‍ പോയത്. വെയിലാറിയിട്ടുണ്ട്. മെട്രോയുടെ ഭാഗത്തുനിന്ന് നടക്കുമ്പോള്‍, ആകാശത്തിന് താഴെ നടുഭാഗം കുഴിഞ്ഞ ഒരു വെങ്കലത്തളിക മലര്‍ത്തിവച്ചപോലെ ഖലീഫ സ്റ്റേഡിയം, തൊട്ടടുത്ത് മേഘത്തെ തൊടാന്‍ നീളുന്ന ഭൂമിയുടെ വിരല്‍ പോലെ ടോര്‍ച്ച് ടവര്‍, ചുറ്റും ദീപവിദാനങ്ങള്‍ , കാഴ്ചകള്‍, മേളങ്ങള്‍, ഉറുമ്പുകൂട്ടങ്ങളെപ്പോലെ നടന്നു നീങ്ങുന്ന ആളുകള്‍, ഖത്തറിന്റെ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തല്‍ കൂടിയാണ് ഖലീഫ സ്റ്റേഡിയം.

മത്സരത്തിന്റെ ഇടവേളയില്‍ വച്ചാണ്, അജു എന്ന അജ്മല്‍ കൂട്ടുങ്ങലിനെ പരിചയപ്പെടുന്നത്. ലോകകപ്പില്‍ ഫിഫയുടെ സ്‌പെഷല്‍ ഇവന്റ് വളണ്ടിയറായി വര്‍ക്ക് ചെയ്യുകയാണ് അജ്മല്‍.. മാച്ചിന്റെ പ്രാരംഭച്ചടങ്ങില്‍, എക്വഡോറിന്റെ പതാകവാഹകരായ 30 പേരില്‍ ഒരാളാണ് അജു. ഇങ്ങനെ പ്രാരംഭച്ചടങ്ങില്‍ തന്നെ (പ്രീ മാച്ച് സെറിമണി 122 വളണ്ടിയര്‍മാരുണ്ട്. പല രാജ്യക്കാര്‍ പല ജോലിക്കാര്‍. ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവണ്. 'ഇതൊരു വല്ലാത്ത ഭാഗ്യമാണ്. ആവേശവും' അജു പറഞ്ഞു. ഏതാണ്ട് ആറായിരത്തിലധികം മലയാളികള്‍ തന്നെയുണ്ട് പല വിഭാഗങ്ങളില്‍ വളണ്ടിയര്‍മാരായി ഖത്തറില്‍. ഖലീഫ സ്റ്റേഡിയത്തിന്റെ പരിസരത്ത്, കാല്‍നടയാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളായി മൈക്രോഫോണ്‍ അനൗണ്‍സ്‌മെന്റ് ഉണ്ട്. ഏഴു ഭാഷകളിലാണിത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നായി എത്തുന്നവര്‍ക്കുള്ള ഈ അനൗണ്‍സ്‌മെന്റില്‍ ഒരു ഭാഷ മലയാളമാണ്. ഇതില്‍ നിന്നു തന്നെ വ്യക്തമാണ് ഈ ലോകകപ്പും മലയാളിയും തമ്മിലുള്ള ഇഴചേര്‍പ്പ്.

സെനഗല്‍ - ഇക്വഡോര്‍ മത്സരത്തിനിടയില്‍ ഏറ്റവും ഹൃദയം തൊട്ട നിമിഷമുണ്ടായത് കളിക്കളത്തിന് പുറത്താണ്. ഞങ്ങള്‍ ഇരിയ്ക്കുന്ന വരിയില്‍ തൊട്ടടുത്ത് ഇരുന്നിരുന്നത് സെനഗല്‍ ആരാധകരായ ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ്. കളി ആരംഭിച്ച മുതല്‍ സ്ത്രീ തന്റെ കയ്യിലെ സെനഗലിന്റെ കൊടി വീശി സന്തോഷം പ്രകടിപ്പിക്കുന്നുണ്ട് . ഓരോ അവസരവും സെനഗല്‍ നഷ്ടപ്പെടുത്തുമ്പോള്‍ 'ഹൊ എത്രയായി' എന്ന് നെറുകയില്‍ കൈവെയ്ക്കും പെനാല്‍റ്റിയിലൂടെ സെനഗല്‍ ഗോള്‍ നേടിയതോടെ അവര്‍ ഇരുന്നിടത്തു നിന്ന് എണീറ്റ് തുള്ളിക്കളിക്കാന്‍ തുടങ്ങി. മാത്രമല്ല, സെനഗല്‍ 2-0ന് ജയിക്കും ബെറ്റിനുണ്ടോ? എന്ന് ഞങ്ങളോട് ചോദിക്കുകയും ചെയ്തു. ഈ സമയം ഞങ്ങള്‍ക്ക് പിന്നിലുള്ള നിരയില്‍ എക്വഡോര്‍ ആരാധകയായ പെണ്‍കുട്ടി രണ്ട് കയ്യിലും കൊടിപിടിച്ച് 'എക്വഡോര്‍..'എന്ന് വിളിച്ചുകൊണ്ടേയിരുന്നു.

അതോടെ സെനഗല്‍ ആരാധകയും വെറുതെ ഇരുന്നില്ല. മലകയറുന്ന അയ്യപ്പന്‍മാര്‍ 'സ്വാമിയേ' എന്ന വിളിക്ക് 'അയ്യപ്പോ' എന്ന് മറുവിളി കൊടുക്കും പോലെ സെനഗല്‍ എന്ന് വിളിക്കാന്‍ തുടങ്ങി. എക്വഡോര്‍ സെനഗല്‍ വിളി ശക്തി കൂടി ആക്രോശമായി. ഒരാള്‍ സീറ്റ് ചാടി മറ്റെയാളുടെ അടുത്തെത്തി. ഇപ്പൊ ഇവര്‍ തമ്മില്‍ ഉന്തും തള്ളും നടക്കുമോ എന്ന അവസ്ഥ വരെയായി. കൂടെയുള്ളവര്‍ പിടിച്ചു മാറ്റി ഇരിപ്പിടത്തിലേക്ക് തന്നെ കൊണ്ടുവന്നു.. കുറച്ച് കഴിഞ്ഞ് മാച്ച് തീര്‍ന്നു. സെനഗല്‍ (2-1)ന് ജയിച്ചു. എല്ലാരും ഇരിപ്പിടത്തില്‍ നിന്ന് എണീറ്റു. പക്ഷെ എക്വഡോര്‍കാരിയായ പെണ്‍കുട്ടി തന്റെ ഇരിപ്പിടത്തില്‍ തന്നെയിരുന്ന് മുഖം പൊത്തിക്കരയുകയാണ്. പെട്ടെന്ന് സെനഗലുകാരി അവളുടെ അടുത്തേക്ക് ചെന്നു. കെട്ടിപ്പിടിച്ചു. നെറുകില്‍ ഉമ്മവെച്ചു. ' Better luck next time ' എന്നാശ്വസിപ്പിച്ചു. കാല്‍പ്പന്തുകളി പോരാട്ടം മാത്രമല്ല, അതിരുകളില്ലാത്ത സ്‌നേഹം കൂടിയാണ്.

Content Highlights: ecuador vs senegal match memories qatar world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented