റുവൈസിലും സംറയിലും രാപ്പാര്‍ക്കാം, ലോകകപ്പ് ടീമുകളെ കാത്തിരിക്കുന്നത് സുന്ദരമായ താമസസ്ഥലങ്ങള്‍


സിറാജ് കാസിം

ലോകകപ്പ് നടക്കുന്ന എട്ടു വേദികള്‍ തമ്മില്‍ വലിയ ദൂരമില്ലാത്തതിനാല്‍ ടീമുകള്‍ക്ക് ആദ്യാവസാനം ഒരിടത്തുതന്നെ താമസിക്കാം.

പ്രതീകാത്മകചിത്രം | Photo: AFP

ടലും മരുഭൂമിയും സമ്മാനിക്കുന്ന മനോഹര അനുഭവങ്ങള്‍ നിറയുന്ന ഇടങ്ങള്‍. ലോകകിരീടം തേടി പുല്‍മൈതാനങ്ങളില്‍ പോരാട്ടങ്ങള്‍ക്കിറങ്ങുന്ന സംഘങ്ങളുടെ വിശ്രമവും തന്ത്രങ്ങളൊരുക്കലുമെല്ലാം അവിടെയാണ്. ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനെത്തുന്ന ടീമുകള്‍ക്ക് സുന്ദരമായ താമസസ്ഥലങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ടൂര്‍ണമെന്റ് സമാപിക്കുന്നതുവരെ ഒരിടത്തുതന്നെ താമസിക്കാന്‍ കഴിയുംവിധത്തിലാണ് ഇത്തവണ ടീമുകളുടെ താമസസ്ഥലങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ലോകകപ്പ് നടക്കുന്ന എട്ടു വേദികള്‍ തമ്മില്‍ വലിയ ദൂരമില്ലാത്തതിനാല്‍ ടീമുകള്‍ക്ക് ആദ്യാവസാനം ഒരിടത്തുതന്നെ താമസിക്കാം. മുന്‍കാല ടൂര്‍ണമെന്റുകളില്‍ ഫൈനലിലെത്തുന്ന ടീമിന് അഞ്ചുസ്ഥലങ്ങളില്‍വരെ താമസിക്കേണ്ടിവരുമായിരുന്നു.

ഖത്തറിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ കടലോരത്തിന്റെ മനോഹാരിതയും ശാന്തതയും ഒരുപോലെ കൈകോര്‍ക്കുന്ന അല്‍ റുവൈസിലാണ് ജര്‍മനി ചേക്കേറുന്നത്. ദോഹയില്‍നിന്ന് 100 കിലോമീറ്ററിലേറെ ദൂരമുള്ള അല്‍ റുവൈസിലെ സുലാല്‍ വെല്‍നെസ് സെന്ററിലാണ് ടീമിന്റെ താമസം. ഇവിടെനിന്ന് പത്തുകിലോമീറ്ററോളം അകലെ അല്‍ ഷമാല്‍ ക്ലബ്ബിന്റെ ഗ്രൗണ്ടാണ് ജര്‍മന്‍ ടീം പരിശീലനവേദിയായി തിരഞ്ഞെടുത്തത്. ബഹളങ്ങളില്‍നിന്നുമാറി ശാന്തമായ അന്തരീക്ഷത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നതിനാലാണ് അല്‍ റുവൈസ് തിരഞ്ഞെടുത്തതെന്ന് ജര്‍മന്‍ ടീം ഡയറക്ടര്‍ ഒലിവര്‍ ബിറോഫ് പറയുന്നു.

താമസത്തിനായി ജര്‍മനി വടക്കോട്ടാണ് പോകുന്നതെങ്കില്‍ തെക്കോട്ടേക്കാണ് ബെല്‍ജിയത്തിന്റെ സഞ്ചാരം. ഖത്തറിന്റെ തെക്കേ അറ്റത്തെ അബു സംറയിലെ ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ടാണ് ബെല്‍ജിയം ബേസ് ക്യാമ്പായി തിരഞ്ഞെടുത്തത്. ദോഹയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അബു സംറയിലെ ഹില്‍ട്ടണ്‍ സല്‍വയില്‍ കളിക്കാര്‍ക്ക് ഫിറ്റ്നസ് ട്രെയിനിങ്ങിനും വിനോദത്തിനുമായി ഒട്ടേറെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രസീലും അര്‍ജന്റീനയും ദോഹയില്‍ തന്നെയാണ് താമസം. അര്‍ജന്റീനയ്ക്കും സ്പെയിനിനും ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ കാമ്പസിലാണ് താമസസൗകര്യം. ബ്രസീല്‍ ദോഹയിലെ വെസ്റ്റിന്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍ അടുത്തുള്ള അല്‍-അറബി സ്പോര്‍ട്സ് ക്ലബ്ബ് സ്റ്റേഡിയത്തിലാകും പരിശീലനം. 33 ബേസ് ക്യാമ്പുകളാണ് ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയിരിക്കുന്നത്.

Content Highlights: qatar world cup 2022, football world cup 2022, football world cup accomodation, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented