കോടികള്‍ മുടക്കിയാല്‍ കിട്ടുമോ ഈ ആവേശം? വൈറലായി കുട്ടിത്താരങ്ങളുടെ ലോകകപ്പ് വീഡിയോ


Photo: Twitter Screen Grab

മുംബൈ: 2022 ഫുട്‌ബോള്‍ ലോകകപ്പ് അടുക്കാറായി. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് നവംബറില്‍ ആരംഭിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ വലിയ സന്തോഷത്തിലാണ്. അതിനുമുന്നോടിയായി പല കലാകാരന്മാരും ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി പാട്ടുകളും നൃത്തങ്ങളുമെല്ലാം പുറത്തിറക്കിട്ടുണ്ട്.

അത്തരത്തില്‍ കൊച്ചുകുട്ടികള്‍ ചേര്‍ന്നൊരു ലോകകപ്പ് വീഡിയോ പുറത്തിറക്കി. ലോകകപ്പിന്റെ മാതൃകയും താരങ്ങള്‍ ഗ്രൗണ്ടില്‍ ലൈനപ്പ് ചെയ്യുന്നതുമെല്ലാം കുട്ടികളുടെ വീഡിയോയിലുണ്ട്. വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ലോകകപ്പിന് മുന്നോടിയായി കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന പരസ്യങ്ങളേക്കാള്‍ മുകളിലാണ് കുട്ടികള്‍ ഇവിടെയൊരുക്കിയിരിക്കുന്ന ഈ വീഡിയോയെന്ന് ആനന്ദ് മഹീന്ദ്ര കുറിച്ചു.



ഇത്രയും മനോഹരമായി ഫുട്‌ബോള്‍ ആരാധകരുടെ മനസ്സ് കീഴടക്കാന്‍ കോടികള്‍ ചെലവിട്ട് പുറത്തിറക്കുന്ന പരസ്യങ്ങള്‍ക്കാകില്ലെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. കുട്ടികളുടെ ഈ മനോഹര വീഡിയോ ആനന്ദ് മഹീന്ദ്ര ട്വീറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

ആഫ്രിക്കയിലുള്ള കുട്ടികളാണ് വീഡിയോയിലുള്ളതെന്ന് പല ആരാധകരും അഭ്രിപ്രായപ്പെട്ടു. ഫുട്‌ബോള്‍ താരങ്ങളായി വേഷമിട്ട് കുട്ടികള്‍ നടത്തുന്ന നൃത്തച്ചുവടുകള്‍ ആരുടെയും മനസ്സ് കീഴടക്കുന്നതാണ്. ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി.

നവംബര്‍ 20 നാണ് ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കം ഡിസംബര്‍ 18 ന് സമാപിക്കും.

Content Highlights: 2022 football world cup, qatar world cup 2022, viral world cup video, children world cup video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented