ഫുട്ബോള്‍ ലോകകപ്പിന് ഇനി നൂറുനാള്‍, ഖത്തര്‍ കളിയാവേശത്തിലേക്ക്


സിറാജ് കാസിം

പ്രതീകാത്മക ചിത്രം

''മധ്യപൗരസ്ത്യ ദേശത്തിന് ഫുട്‌ബോള്‍ ലോകകപ്പ് എന്ന മനോഹരസ്വപ്നം എന്നാകും സാക്ഷാത്കരിക്കാന്‍ കഴിയുന്നത്? ഞങ്ങളുടെ നാടിനും സംസ്‌കാരത്തിനും ഈ ലോകമാമാങ്കം എത്രത്തോളം വലുതും പ്രിയപ്പെട്ടതുമാണെന്ന് നിങ്ങള്‍ക്ക് എപ്പോഴാകും ബോധ്യപ്പെടുക?'' ഫിഫയുടെ മുമ്പാകെ ലോകകപ്പിനുള്ള ഫൈനല്‍ ബിഡ് സമര്‍പ്പിച്ചുകൊണ്ട് ഖത്തറിന്റെ പ്രഥമവനിത ഷെയ്ഖ മോസ ബിന്‍ത് നാസര്‍ നടത്തിയ വൈകാരികപ്രസംഗം ലോകം മറന്നിട്ടുണ്ടാകില്ല. ഷെയ്ഖയുടെ പ്രസംഗത്തിനുശേഷം ഖത്തറിന് ലോകകപ്പ് അനുവദിച്ചുകൊണ്ട് അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പറഞ്ഞ വാചകം ഇതായിരുന്നു: ''ദി വിന്നര്‍ ഈസ് ഖത്തര്‍''. അമേരിക്കയടക്കമുള്ള ലോകശക്തികളെ പിന്തള്ളിക്കൊണ്ട് ഖത്തര്‍ നേടിയെടുത്ത ആ 'വിന്നറി'ലേക്ക് ഇനി നൂറുദിനത്തിന്റെ ദൂരം മാത്രം. ഖത്തര്‍ ലോകകപ്പ് നവംബര്‍ 21-ന് കിക്കോഫാകുമ്പോള്‍ ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ലോകം.

നേരത്തേ കിക്കോഫ്

നവംബര്‍ 21-ന് കിക്കോഫ് നിശ്ചയിച്ചിരുന്ന ലോകകപ്പ് ഒരു ദിവസംമുമ്പ് തുടങ്ങാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമായെന്നും ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നുമാണ് സൂചന. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടനമത്സരമാണ് 20-ന് നടത്തുന്നത്. നേരത്തേ 21-ന് മൂന്നാമത്തെ മത്സരമായിട്ടാണ് ഇതു നിശ്ചയിച്ചിരുന്നത്. എന്നാല്‍, അന്ന് ഉച്ചയ്ക്ക് ഹോളണ്ട്-സെനഗല്‍ മത്സരവും വൈകുന്നേരം ഇംഗ്ലണ്ട്-ഇറാന്‍ മത്സരവും നടക്കുന്നതിനാല്‍ മൂന്നാമതായ ഉദ്ഘാടനമത്സരത്തിന് പൊലിമകുറയുമെന്ന കണക്കുകൂട്ടലിലാണ് സംഘാടകര്‍ കിക്കോഫ് തീയതി മാറ്റിയത്. യൂറോപ്പിലെ പ്ലേ ഓഫ് വിജയിച്ച് വെയ്ല്‍സും ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ ഓസ്‌ട്രേലിയയും കോസ്റ്ററീക്കയുംകൂടി എത്തിയതോടെ ഖത്തര്‍ ലോകകപ്പിലെ ടീമുകളുടെ ചിത്രം പൂര്‍ത്തിയായി.

ആഘോഷമായി കൗണ്ട് ഡൗണ്‍

ലോകകപ്പിന് 100 ദിന കൗണ്ട് ഡൗണ്‍ തുടങ്ങിയത് ആഘോഷമായിട്ടാണ് ഖത്തര്‍ വരവേല്‍ക്കുന്നത്. കൗണ്ട് ഡൗണിന് രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളിലെല്ലാം വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ചവരെയാണ് കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍.

ലുസൈലില്‍ പന്തുരുളുന്നു

ലോകകപ്പിന്റെ ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആദ്യമായി പന്തുരുളുന്നതും കണ്ടാണ് നൂറുദിന കൗണ്ട് ഡൗണിലേക്കു കടക്കുന്നത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ ക്ലബ്ബുകളായ അല്‍ റയാനും അല്‍ അറബിയും തമ്മില്‍ വ്യാഴാഴ്ച രാത്രിനടന്ന മത്സരം ലോകകപ്പിനുള്ള ട്രയല്‍ റണ്‍ കൂടിയായി. ഈ മത്സരത്തിന് 80,000 പേര്‍ക്കിരിക്കാവുന്ന ലുസൈല്‍ സ്റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. നവംബര്‍ 22-ന് അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലാണ് ലുസൈലിലെ ആദ്യ ലോകകപ്പ് മത്സരം നടക്കുന്നത്.

Content Highlights: 2022 qatar world cup, football world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented