എന്നാ ചെയ്യാനാ?


ദൈനംദിന ജീവിതത്തില്‍ നേരിട്ട പ്രശ്‌നത്തിന് ആരോട് പരിഹാരം ചോദിക്കുമെന്ന ആശങ്കയിലാണോ? എങ്കില്‍ ഈ ലിങ്കില്‍ - shorturl.at/orJ39 - നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യൂ. ചെറുതോ, വലുതോ, ഏത് വിഷയമോ ആകട്ടേ, അതത് മേഖലയിലെ വിദഗ്ധര്‍ അവയ്ക്കുള്ള മറുപടി നല്‍കും

ശസ്ത്രക്രിയയ്ക്ക് ശേഷം പതിവായി കഴിക്കാനുള്ള മരുന്നിനായി മാസം അയ്യായിരം രൂപയോളം ചെലവുണ്ട്. ജൻ ഔഷധിയിൽ കുറഞ്ഞ വിലയ്ക്ക് മരുന്നുകിട്ടുമെന്ന് പലരും പറയുന്നു. അതേസമയം അവയ്ക്ക് ഫലം കുറവാണെന്നും കേൾക്കുന്നു. എന്താണ് ചെയ്യേണ്ടത്?കെ. ശശിധരൻ, കർഷകൻ, ഇടുക്കി

ഗുണമേന്മയും ഫലപ്രാപ്തിയും ഉറപ്പുള്ള ബ്രാൻഡിലുള്ള മരുന്നുകളാണ് ഓരോ ഡോക്ടറും രോഗിക്ക് എഴുതുന്നത്. മരുന്ന് നിർമാണവും അവ ഫാർമസികളിലേക്ക് എത്തിക്കുന്നതും മാനദണ്ഡപ്രകാരം സൂക്ഷിക്കുന്നതുമെല്ലാം അതിൽ പരിഗണിക്കും.

സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ചിലപ്പോഴെങ്കിലും പുറത്തുനിന്ന് മരുന്നിന് കുറിക്കുന്നത് മരുന്നിന്റെ പ്രതികരണത്തിലെ വ്യത്യാസം കണക്കിലെടുത്താണ്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഞങ്ങൾ ആദ്യം നിർദേശിക്കുക സർക്കാർ ഫാർമസിയിലെ മരുന്നുകളാണ്.

ഡോക്ടറുമായി ചർച്ച ചെയ്ത ശേഷം മാത്രമേ ജൻ ഔഷധി ഉൾപ്പെടെയുള്ള ഫാർമസികളിൽ നിന്ന് വിലകുറഞ്ഞ ബ്രാൻഡിലുള്ള മരുന്ന് വാങ്ങാവൂ. അത് രോഗിയിൽ എങ്ങനെയുള്ള പ്രതികരണമുണ്ടാക്കുന്നുവെന്ന് മനസിലാക്കാൻ ഡോക്ടർ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. മരുന്ന് ഫലപ്രദമായാൽ അതുതന്നെ തുടരാനും. അല്ലെങ്കിൽ പഴയ ബ്രാൻഡിലേക്ക് മാറണം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനീസ് മുസ്തഫ,കൺസൾട്ടന്റ് ന്യൂറോ സർജൻ,ഭാരത്‌ ഹോസ്‌പിറ്റൽ, കോട്ടയം

സൂപ്പര്‍ മാര്‍ക്കറ്റില്‍ ബില്ലടയ്ക്കാന്‍ ഗൂഗിള്‍ പേ ഉപയോഗിച്ചപ്പോള്‍ പണം അക്കൗണ്ടില്‍ നിന്ന് പോകുകയും അവര്‍ക്ക് കിട്ടാതെ വരികയും ചെയ്തു. എന്താണ് ചെയ്യേണ്ടത്?
- തോമസ് കെ. മാത്യു
റിട്ട. അധ്യാപകന്‍, പത്തനംതിട്ട

പണം നഷ്ടമായാലുടന്‍ ബാങ്കിനേയും യു.പി.ഐ. ആപ്പ് കമ്പനിയെയും ( ഗൂഗിള്‍ പേ) അറിയിക്കണം.

ഗൂഗിള്‍ പേ ആപ്പ് തുറന്ന്, show transaction history തുറന്ന്, പണം കിട്ടാതെപോയ ഇടപാട് തിരഞ്ഞെടുക്കുക. upi transaction id പേപ്പറില്‍ കുറിച്ചുവെക്കുക.

raise dispute എന്ന ബട്ടണ്‍ കാണിക്കുന്നുണ്ടെങ്കില്‍ അതില്‍ ക്ലിക് ചെയ്ത് പരാതി രേഖപ്പെടുത്താം. അല്ലായെങ്കില്‍ ഡോട്ട് ബട്ടണ്‍ അമര്‍ത്തി, get help, contact us തുറന്ന് വിവരങ്ങള്‍ നല്‍കുക.

ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചോ, ഇ-മെയില്‍ ഐഡിയിലേക്ക് എഴുതിയോ പരാതി രേഖപ്പെടുത്താം. ബ്രാഞ്ച് അടുത്താണെങ്കില്‍ അവിടെ ചെന്ന് പരാതി എഴുതി നല്‍കാം. എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഒരു ദിവസത്തിനകം അറിയിക്കാന്‍ ബാങ്ക് ബാധ്യസ്ഥമാണ്. ബാങ്കിന്റെ സാങ്കേതികപ്പിഴവാണെങ്കില്‍ ഏഴു ദിവസത്തിനകം പണം തിരികെ അക്കൗണ്ടില്‍ വരും. ഇക്കാര്യങ്ങളില്‍ വീഴ്ചയുണ്ടായാല്‍ ഉപഭോക്താവിന് ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം.

എന്‍.പി.സി.ഐ.യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പരാതി നല്‍കാം.
ലിങ്ക് - bhimupi.org.in/get-touch, complaint, transaction

ബാങ്കിങ് ഓംബുഡ്സ്മാന്‍

cms.rbi.org.in എന്ന പേജിലൂടെ ഓണ്‍ലൈനായി പരാതി നല്‍കാം

rbi.org.in എന്ന വെബ്സൈറ്റില്‍ address and area of operation of digital transactions ombudsman എന്ന ഭാഗം തിരഞ്ഞെടുത്താല്‍ തിരുവനന്തപുരം ആര്‍.ബി.ഐ.യില്‍ പരാതിപ്പെടാനുള്ള മേല്‍വിലാസം ലഭിക്കും

ഇവരില്‍ നിന്നൊന്നും പരിഹാരം ലഭിച്ചില്ലെങ്കില്‍ ഉപഭോക്തൃ കോടതിയെ സമീപിക്കാം


വിവരങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ കസ്റ്റമര്‍ കെയര്‍, പ്രദീപ് എം.ജി., മാനേജര്‍, കര്‍ണാടക ബാങ്ക്, കോട്ടയം ബ്രാഞ്ച്

വീട്ടില്‍ നായയെ വളര്‍ത്തുമ്പോള്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് - കെ. ദിവാകരന്‍, വ്യാപാരി, കോട്ടയം

സര്‍ക്കാര്‍ അംഗീകൃത മൃഗാശുപത്രിയില്‍ നിന്ന് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കി, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സ് എടുക്കണം. വാക്‌സിന്‍ വര്‍ഷംതോറും എടുപ്പിക്കാന്‍ മറക്കരുത്. സര്‍ക്കാര്‍ മൃഗാശുപത്രികളെ ഇതിനായി സമീപിക്കാം. നായയെ അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ അനുവദിക്കരുത്. രോഗാവസ്ഥയില്‍ അവയ്ക്ക് ശരിയായ ചികിത്സ നല്‍കണം - ഡോ. സി.കെ. ഷാജു പെരുവ, റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്‌

Content Highlights: enna cheyyana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented