രാഷ്ട്രപതിക്ക്‌ മാസശമ്പളം അഞ്ചുലക്ഷം രൂപ, സഞ്ചരിക്കാൻ 10 കോടിയുടെ കാർ; സുരക്ഷാചുമതല പി.ബി.ജിക്ക്‌


Rashtrapati Bhavan | Photo: AFP

ന്ത്യൻ രാഷ്ട്രപതിക്കു ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷാസംവിധാനങ്ങളും ഇങ്ങനെ:

ശമ്പളം - പ്രതിമാസം അഞ്ചുലക്ഷം രൂപ.

താമസസൗകര്യം

രാഷ്ട്രപതിഭവൻ-രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് റെയ്‌സിന കുന്നിൽ സ്ഥിതിചെയ്യുന്ന രണ്ടുലക്ഷം ചതുരശ്രയടിയുള്ള വസതി. നാലുനിലകൾ. 340 മുറികൾ. ലോകത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗികവസതികളിൽ ഏറ്റവുംവലുതാണ് രാഷ്ട്രപതിഭവൻ. ഇതിനുപുറമേ ഷിംലയിലെ ‘റിട്രീറ്റ് ബംഗ്ലാവ്’, ഹൈദരാബാദിലെ ‘രാഷ്ട്രപതിനിലയം’ എന്നിങ്ങനെ രണ്ട് വസതികൾക്കൂടി രാഷ്ട്രപതിക്കുണ്ട്.

സുരക്ഷ

പ്രസിഡന്റ്‌സ് ബോഡിഗാർഡ് (പി.ബി.ജി.): പ്രതിരോധസേനകളിലെ ഏറ്റവും ഉന്നത യൂണിറ്റായ പി.ബി.ജി.ക്കാണ് സുരക്ഷാചുമതല

യാത്ര

മെഴ്‌സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ്-പ്രത്യേകം രൂപകല്പനചെയ്ത ഈ കവചിതവാഹനത്തിന് വെടിവെപ്പ്, ബോംബ് സ്ഫോടനം, വിഷവാതകാക്രമണം എന്നിവ തരണംചെയ്യാൻ സംവിധാനമുണ്ട്. 10 കോടിയോളംരൂപ വിലമതിക്കുന്ന വാഹനമാണിത്.

എയർ ഇന്ത്യ വൺ വിമാനങ്ങൾ

അത്യാധുനിക ബി-777 വി.വി.ഐ.പി. വിമാനത്തിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്ര. വ്യോമസേനാ പൈലറ്റുകളാണ് ഇവ പറത്തുന്നത്. മിസൈൽ പ്രതിരോധ സംവിധാനമായ ‘ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ’, സ്വയംസംരക്ഷണ സ്യൂട്ട്, അത്യാധുനിക ആശയവിനിമയസംവിധാനം തുടങ്ങിയ സവിശേഷതകൾ. പ്രത്യേക സുരക്ഷാസംവിധാനങ്ങളുള്ള ഇത്തരം രണ്ട് ബി-777 വിമാനങ്ങളുണ്ട്. സുരക്ഷാസംവിധാനങ്ങളുൾപ്പെടെ രണ്ട് വിമാനങ്ങൾക്കുമായി ആകെ 8,400 കോടി രൂപ ചെലവ്

വിരമിച്ചശേഷം

  • മാസം ഒന്നരലക്ഷംരൂപ പെൻഷൻ.
  • ജീവിതപങ്കാളിക്ക് 30,000 രൂപ സഹായം.
  • ഫർണിഷ് ചെയ്ത ബംഗ്ലാവ്
  • ആജീവനാന്തം ചികിത്സ
  • രണ്ടു ടെലിഫോണും ഒരു മൊബൈൽഫോണും
  • അഞ്ച് പഴ്‌സണൽ സ്റ്റാഫ്. ശന്പളത്തിനുപുറമെ ഇവരുടെ ചെലവിലേക്ക് വർഷം 60,000 രൂപ
  • സൗജന്യ വിമാന/തീവണ്ടി യാത്ര.

തയ്യാറാക്കിയത്-വന്ദനൻ ജോർജ്

Content Highlights: indian president salary, security

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented