ചെയ്യാത്ത തെറ്റിന് ആൾക്കൂട്ടവിചാരണ നേരിട്ട് വേദനയോടെ വിടപറഞ്ഞ ഡോ. അനൂപ് കൃഷ്ണൻ


ദീപ സെയ്റ

തന്റെ പ്രിയപ്പെട്ടവരെയെന്ന പോലെ സ്വന്തം രോഗികളെ കാണുന്ന ഡോക്ടർമാരാണ് നമുക്ക് ചുറ്റും ഏറെയും. ഒരു രോഗിയും മരിക്കണമെന്ന് ഒരു ഡോക്ടർ ആഗ്രഹിക്കില്ല...

ഡോ. അനൂപ് കൃഷ്ണൻ

ഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ ഡോക്ടർസ് ഡേയിലും ഓർമ്മ വരുന്ന ഒരു മുഖമുണ്ട്. ഡോ. അനൂപ് കൃഷ്ണന്റെ മുഖം..! അത്യപൂര്‍വമായ കണ്‍ജെനറ്റല്‍ സ്യൂഡോ ആര്‍ത്രോസിസ് ടിബിയ എന്ന രോഗം ബാധിച്ച ഏഴു വയസ്സുകാരി ആദ്യയുടെ ശസ്ത്രക്രിയ ഒരു വെല്ലുവിളിയായി ഏറ്റെടുത്തപ്പോൾ അനസ്തെറ്റിസ്റ്റ് ആയി കൂടെ നിന്നത് ഡോ. അനൂപിന്റെ ഭാര്യ ഡോ. അർച്ചനയാണ്.

നൂറു ശതമാനം ഉറപ്പ് നൽകാവുന്ന ചികിത്സാപദ്ധതികൾ ഒന്നും തന്നെ വൈദ്യശാസ്ത്രത്തിൽ ഇല്ലെന്നിരിക്കെ ഇത്തരം അപൂർവമായ ശസ്ത്രക്രിയ ഏറ്റെടുത്തപ്പോൾ തന്നെ ഇതിൽ വന്നേക്കാവുന്ന പ്രവചനീയവും പ്രവചനാതീതവുമായ സകല ഗുരുതരാവസ്ഥകളും രോഗിയുടെ വീട്ടുകാരെ പറഞ്ഞു മനസിലാക്കിയിരുന്നു ഡോക്ടർ അനൂപ്.

വിജയകരമായി പൂർത്തിയാക്കിയ ആദ്യഘട്ട സർജറിക്ക് ശേഷമുള്ള അവസാന തുന്നിക്കെട്ടലിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി കുഞ്ഞിന് മാരകമായ ventricular fibrillation ഉണ്ടാകുന്നത്. തീരെ പ്രതീക്ഷിക്കാത്ത നേരത്ത് ഉണ്ടായ, അനസ്തേഷ്യയുടെ ഗുരുതര പ്രത്യാഘാതമാണ് ആദ്യയുടെ ജീവനെടുത്തത്.

ഇതിനെ മെഡിക്കൽ നെഗ്ലിജൻസായി (വൈദ്യശാസ്ത്രപരമായ അനാസ്ഥ) ആദ്യയുടെ കുടുംബം തെറ്റിദ്ധരിച്ചിടത്താണ് പ്രശ്നം തുടങ്ങുന്നത്.

ഒടുവിൽ പൊതു വിചാരണ തുടങ്ങുകയും ഡോ അനൂപിന്റെ ആശുപത്രി തല്ലിതകർക്കുന്നിടം വരെ കാര്യങ്ങൾ എത്തുകയും ചെയ്തു. പിന്നീട് ഓർമയില്ലേ? 2020 ഒക്ടോബർ രണ്ടിന് കുളിമുറിയുടെ ചുവരിൽ 'SORRY' എന്നെഴുതിവച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

മികച്ച ഗായകൻ കൂടിയായ അദ്ദേഹം തന്റെ ഭാര്യയോടും മകനോടും ആദ്യ എന്ന ഏഴു വയസുള്ള മോളോടും നമ്മൾ എന്ന സമൂഹത്തോടുമാണ് ക്ഷമ ചോദിച്ചത്. സത്യത്തിൽ അദ്ദേഹം ചെയ്ത തെറ്റെന്താണ്? ആദ്യ എന്ന എഴുവയസ്സുള്ള മോൾ തുള്ളിചാടി നടന്ന് സ്കൂളിലേക്ക് പോകുന്നത് സ്വപ്നം കണ്ടതോ? താൻ പഠിച്ച വൈദ്യശാസ്ത്രത്തെ പൂർണ്ണമായി വിശ്വസിച്ചതോ??

ഡോ അനൂപിന് മുൻപും ശേഷവും നമ്മൾ ഡോക്ടർമാർക്കെതിരെയുള്ള ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ ഏറെ കണ്ടിട്ടുണ്ട്. ചികിത്സാപിഴവും ഉത്തരവാദിത്തമില്ലായ്മയും കൊണ്ട് രോഗികൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല എന്നല്ല. സൂക്ഷ്മദർശിനിയിലൂടെ ഡോക്ടർക്ക് പിഴവ് സംഭവിക്കുന്നുണ്ടോ എന്ന് നോക്കുന്നതിനിടയിൽ ഒരു കാര്യം കൂടി മനസിൽ കരുതുക.. ശസ്ത്രക്രിയാ മുറിയിൽ, ചികിത്സയിൽ വരുന്ന എല്ലാ അപകടവും 'പിഴവ്' എന്ന ഒറ്റ വാക്കിൽ ഒതുക്കാനാവില്ല!

ആധുനിക വൈദ്യശാസ്ത്രം എന്നത് ശാസ്ത്രത്താൽ തെളിയിക്കപ്പെട്ട ശാഖയാണ്. ഓരോ മരുന്ന് പുറത്തിറക്കുമ്പോഴും ആ മരുന്നുണ്ടാക്കാവുന്ന പ്രത്യാഘതങ്ങളും അതിനൊപ്പം റിലീസ് ചെയ്യപ്പെടുന്നുണ്ട്. അതുപോലെ കുറച്ചു നാളത്തെ ഉപയോഗത്തിന് ശേഷം പല മരുന്നുകളും പിൻവലിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ചില മെഡിക്കൽ ഉപകാരണങ്ങൾ പെട്ടെന്ന് പിൻവലിച്ച ശേഷം ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തി വീണ്ടും ഇറക്കാറുമുണ്ട്.

ഒരേ മരുന്ന് ഓരോ രോഗിയിലും വ്യത്യസ്തമായി പ്രവർത്തിക്കുന്നതും, ഒരാളിൽ വളരെ സേഫ് ആയ മരുന്ന് മറ്റൊരാൾക്ക്‌ അപകടകാരിയാകുന്നതും നമ്മൾ കാണാറുണ്ട്. ഇതെല്ലാമിരിക്കെ ഒരു ഡോക്ടർക്ക് പറയാനുള്ളത് കേൾക്കാൻ പോലും നിൽക്കാതെ, എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാൻ പോലും സമ്മതിക്കാതെ എങ്ങനെയാണ് സമൂഹമേ നിങ്ങൾ ശിക്ഷ വിധിക്കുന്നത്?

ഓരോ ഡോക്ടർക്കുമുണ്ട് കുടുംബം. തന്റെ പ്രിയപ്പെട്ടവരെയെന്ന പോലെ സ്വന്തം രോഗികളെ കാണുന്ന ഡോക്ടർമാരാണ് നമുക്ക് ചുറ്റും ഏറെയും. ഒരു രോഗിയും മരിക്കണമെന്ന് ഒരു ഡോക്ടർ ആഗ്രഹിക്കില്ല. പകരം രോഗം മാറുമ്പോഴുണ്ടാകുന്ന അവരുടെ ആശ്വാസമുഖവും രോഗിയുടെ വീട്ടുകാരുടെ ചിരിയും അതിനൊപ്പം തന്റെ മെഡിക്കൽ വൈദഗ്ധ്യത്തെ കുറിച്ചുള്ള അഭിമാനവും തന്നെയാണ് ഓരോ ഡോക്ടറുടെയും സമ്പാദ്യം.

'പിഴവുകളെല്ലാം ഡോക്ടരുടേതാണ്' എന്ന ഒരു തത്വം മെനഞ്ഞെടുത്ത് അവരുടെ ആത്മവിശ്വാസത്തെ തകർക്കുമ്പോൾ ഓർക്കണം, എത്രയോ വർഷത്തെ തപസ്സിന് ശേഷമാണ് ഒരാൾ ഡോക്ടറായി പുറത്തേക്ക് ഇറങ്ങുക. രോഗിക്ക് ഒരു പ്രശ്നം വരുമ്പോൾ അതു വരെയുള്ള ഡോക്ടറുടെ സകല പരിശ്രമനിങ്ങളെയും പഴിക്കുന്ന നന്ദികേട് കാണിക്കാതെ, അവർക്ക് ഒന്ന് വിശദീകരിക്കാൻ അവസരം നൽകുമ്പോൾ, ആ വിശദീകരണത്തെയൊന്നു മനസിലാക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ സമൂഹത്തിന് സമ്മാനിക്കുന്നത് ഒരുപക്ഷെ നാളെ നമുക്കെറ്റവും പ്രിയപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാനുള്ള കൈകളാവും!

ഈ ഡോക്ടർസ് ദിനത്തിൽ ഡോ. അനൂപ് കൃഷ്ണനെപ്പോലെ, നമുക്കിടയിൽ നിന്ന് വേദനയോടെ ഇറങ്ങിപ്പോകേണ്ടി വന്ന എല്ലാവരെയുമോർക്കുന്നു. ചെയ്യാത്ത തെറ്റിന് ആൾക്കൂട്ടവിചാരണ നേരിട്ട്, അതുവരെ നേടിയ അംഗീകാരങ്ങളും പ്രശംസകളും നിഷ്പ്രഭമാവുന്നത് കണ്മുന്നിൽ കണ്ടുതകർന്ന്, സ്വന്തം കരിയർ പോലും ഉപേക്ഷിച്ചിറങ്ങേണ്ടി വന്ന, അല്ലെങ്കിൽ അതിന്റെ വക്കിൽ നിൽക്കുന്ന എല്ലാ ആതുരസേവകരെയുമോർക്കാം. ഒരല്പം കൂടി അവരെ കേൾക്കാൻ ശ്രമിക്കാം.

Content Highlights: suicide of dr anoop krishnan doctors day 2022 violence against doctors

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented