ലക്ഷത്തിലധികം കുഞ്ഞുങ്ങൾ പിറന്നുവീണ കൈകൾ, ലാളിത്യത്തിന്റെ ഉടമയായൊരു ഡോക്ടർ


വേഷത്തിലും നടപ്പിലുമുള്ള പ്രൗഢിയിലുമൊന്നുമല്ല, സേവനത്തിലാണ് സംതൃപ്തിയെന്ന് കരുതുന്ന ലാളിത്യത്തിന്റെ ഉടമ.

ഡോ. എൽ.ജയചന്ദ്രൻ

പന്തളം: ആശുപത്രിക്കുമുമ്പിലെ ചാരുബഞ്ചിൽ താടിനീട്ടിവളർത്തിയ ഒരാൾ കിടന്നോ ഇരുന്നോ ഉറങ്ങുന്നതുകണ്ടാൽ അതൊരു ഡോക്ടറാണെന്ന് പെട്ടെന്നാരും തിരിച്ചറിയില്ല. അതാണ്, ഒരുലക്ഷത്തിലധികം കുഞ്ഞുങ്ങളെ അമ്മമാരുടെ ഉദരത്തിൽനിന്ന് ഏറ്റുവാങ്ങിയ 72കാരനായ ഡോ. എൽ.ജയചന്ദ്രൻ. വേഷത്തിലും നടപ്പിലുമുള്ള പ്രൗഢിയിലുമൊന്നുമല്ല, സേവനത്തിലാണ് സംതൃപ്തിയെന്ന് കരുതുന്ന ലാളിത്യത്തിന്റെ ഉടമ. ഓരോ കുഞ്ഞിന്റെയും ജനനത്തിൽ അച്ചനമ്മമാരെപ്പോലെ സന്തോഷിക്കുന്നയാൾ.

42 വർഷം മുമ്പ് തമിഴ്‌നാട്ടിലെ ശങ്കരൻകോവിലിനടുത്തുള്ള കുരുവികുളം ഗ്രാമത്തിൽനിന്നാണ്‌ 30 വയസ്സുകാരനായ ജയചന്ദ്രൻ പന്തളത്ത് സ്ത്രീരോഗവിദഗ്‌ധനായി എത്തുന്നത്. ലക്ഷ്മണനായിക്കിന്റെയും ഗുരുവമ്മാളിന്റെയും ആറുമക്കളിലെ ഏക ആൺതരി വലിയ കുടുംബത്തിന് രക്ഷകനാകണമെന്നുള്ള ആഗ്രഹത്താലാണ് കേരളത്തിലേക്ക് വണ്ടി കയറിയത്. പന്തളം എൻ.എസ്.എസ്. ആശുപത്രിയിലായിരുന്നു ആദ്യസേവനത്തിനെത്തിയത്. സ്ത്രീരോഗവിഭാഗത്തിന്റെ ഉയർച്ചയ്ക്ക് 12 വർഷത്തെ സേവനം മുതൽക്കൂട്ടായി. പിന്നീട് രണ്ടുവർഷംകൂടി അർച്ചന ആശുപത്രിയിൽ ജോലി ചെയ്തു. സ്വന്തം സ്ഥാപനമെന്ന ആശയം മനസ്സിലുദിച്ചതോടെ ചിത്രാ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉയർന്നു. ഒരുനില കെട്ടിടത്തിൽ തുടങ്ങിയ ആശുപത്രി ഇന്ന് ബഹുനിലകളായി ഉയർന്നപ്പോഴും ആദ്യം ഇരുന്നമുറി ഡോ. ജയചന്ദ്രൻ മറന്നില്ല. ഇപ്പോഴും ആശുപത്രിയുടെ പങ്കാളിയായ ഡോക്ടർ ഇവിടെത്തന്നെ രോഗികളെ പരിശോധിക്കുന്നു. പന്തളത്തെത്തിയപ്പോൾ ആദ്യം കൈവന്ന അംബാസഡർ കാർ തനിയെ ഓടിച്ചാണ് യാത്രയും.

തിരുനെൽവേലി മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസും മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് മാസ്റ്റർ ബിരുദവും നേടിയപ്പോൾ പഠിക്കാത്ത പാഠങ്ങളാണ് ഡോക്ടറായി സേവനമനുഷ്ഠിച്ചുതുടങ്ങിയപ്പോൾ അറിഞ്ഞതെന്ന് ജയചന്ദ്രൻ പറയും. പല മുഖങ്ങൾ, പലരുടെ വേദനകൾ, പലരുടെ സന്തോഷങ്ങൾ, ഓരോ കുഞ്ഞിന്റെയും ജനനത്തിൽ അവരുടെ ബന്ധുക്കളിൽനിന്ന്‌ ലഭിക്കുന്ന സ്നേഹം, നാട്ടുകാരുടെ സ്നേഹവും ആദരവും ഇതെല്ലാമുള്ളപ്പോൾ മറ്റൊന്നും ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു.

‘പുറപ്പെടാ ശാന്തി’യേപ്പോലെ ആശുപത്രിയെ ആരാധനാലയമാക്കിയ ഡോക്ടർ ഹോട്ടലിൽ വാടകയ്ക്കെടുത്ത മുറിയിലെത്തുന്നത് കുളിക്കാനായി മാത്രം. അത്രയും സമയം മാത്രമാണ് ആശുപത്രിവിട്ട് പുറത്തുപോകുന്നതും. ചികിത്സയ്ക്കിടെ ദാഹത്തിനും വിശപ്പിനുമെല്ലാം അവധി നൽകും. സമയം കിട്ടിയാൽ കഴിക്കും. ഉറക്കവും വിശ്രമവുമെല്ലാം ആശുപത്രി വരാന്തയിലെ ബെഞ്ചിലോ ഡോക്ടറുടെ കസേരയിലോ ആകും.

മറ്റ് രോഗങ്ങളെപ്പോലെയല്ല ഗൈനക്കോളജി എന്നതാണ് ഡോക്ടറുടെ പക്ഷം. ഗർഭധാരണവും പ്രസവവും രോഗമല്ല, ഏത് സമയവും ജനനം നടക്കാം. തനിയെ പ്രസവിക്കുന്നതാണ് ഉത്തമം. അത്യാവശ്യഘട്ടത്തിൽ മാത്രം ശസ്ത്രക്രിയയോ ഡോക്ടറുടെ സേവനമോ ആകാമെന്ന് ഡോക്ടർ പറയുന്നു. കഴിയാവുന്നത്ര കാലം സേവനംചെയ്ത് പന്തളത്തുകാരനായിത്തന്നെ തുടരാനാണ് അദ്ദേഹത്തിനിഷ്ടം.

Content Highlights: dr l jayachandran sharing experience, doctors day 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented