യുവഡോക്ടർമാർക്കിടയിൽ ആത്മഹത്യ കൂടിവരുന്നതിനു പിന്നിൽ മാനസികസംഘർഷം


അഞ്ജന ഉണ്ണികൃഷ്ണൻ

രോഗിയുടെ ആരോഗ്യം സൂക്ഷിക്കാൻ പാടുപെടുന്നവർ സ്വന്തം കാര്യത്തിൽ മൗനംപാലിക്കുന്നു.

Representative Image | Photo: Gettyimages.in

കോഴിക്കോട്: ചെറിയൊരു ക്ഷീണത്തിനുപോലും ഡോക്ടറെ സമീപിച്ചാൽ നമുക്കുകിട്ടുന്ന ഉപദേശങ്ങളാണ് നന്നായി ഉറങ്ങണം, സമയത്തിന്‌ ഭക്ഷണം കഴിക്കണം, ചെറുതായെങ്കിലും വ്യായാമം ചെയ്യണം എന്നെല്ലാം. എന്നാൽ, ഈ ഡോക്ടർമാർ സ്വന്തം ആരോഗ്യസംരക്ഷണത്തിനുവേണ്ടി ഇവ പൂർണമായി പാലിക്കുന്നുണ്ടാവുമോ. ഇല്ലെന്നതാണ് മിക്കവരുടെയും മറുപടി.

‘അയ്യോ ഡോക്ടറേ ഇന്നലെ ഡയാലിസിസ് ചെയ്തയാൾക്ക് ശ്വാസംകിട്ടുന്നില്ല, ഐ.സി.യു.വിലെ രോഗിയുടെ നില മോശമാണ്, വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ ഒരാളെ എത്തിച്ചിട്ടുണ്ട് എന്തുചെയ്യണം...?’ -ഭൂരിഭാഗം ഡോക്ടർമാരുടെയും ദിവസം ആരംഭിക്കുന്നത് ആശുപത്രിയിൽനിന്നുള്ള ഇത്തരം ഫോൺവിളികളിലൂടെയാണ്. രോഗിയുടെ ആരോഗ്യം സൂക്ഷിക്കാൻ പാടുപെടുന്നവർ സ്വന്തം കാര്യത്തിൽ മൗനംപാലിക്കുന്നു.

ആത്മഹത്യ കൂടുന്നു

യു.എസ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ, ഇന്ത്യയിൽ യുവഡോക്ടർമാർക്കിടയിൽ ആത്മഹത്യ കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പ്രധാനകാരണം മാനസികസംഘർഷമാണ്. 40-നുതാഴെ പ്രായമുള്ളവരാണ് കൂടുതലും മരിക്കുന്നത്.

സാധാരണക്കാരെക്കാൾ ഡോക്ടർമാർക്കിടയിൽ ആത്മഹത്യാസാധ്യത 2.5 മടങ്ങ് കൂടുതലാണ്. 2016 മാർച്ചിനും 2019 മാർച്ചിനുമിടയിൽ 30 ആത്മഹത്യകളാണ് ഇന്ത്യയിലുണ്ടായത്. ഭൂരിഭാഗവും വിഷാദത്തിന് അടിമകളായിരുന്നു.

മാനസികസംഘർഷം 16 വയസ്സുമുതൽ

ലോകത്ത് മാനസികസംഘർഷം കൂടുതൽ അനുഭവിക്കുന്നത് ഡോക്ടർമാരാണെന്ന് പഠനങ്ങൾ പറയുന്നു. എം.ബി.ബി.എസ്. പ്രവേശനപരീക്ഷാപരിശീലനത്തിനുചേരുന്ന ദിവസംമുതൽ ഏതാണ്ട് 35 വയസ്സുവരെ കടുത്ത മാനസികസംഘർഷത്തിലൂടെയാണ് ഓരോ ഡോക്ടർമാരും കടന്നുപോകുന്നത്.

അമിതപഠനം, വീട്ടുകാരുടെ പ്രതീക്ഷ, ലോൺ എടുത്ത പണം, ഉറക്കമില്ലായ്മ...അങ്ങനെ നീണ്ടുപോകുന്ന പ്രശ്നങ്ങൾ. മാനസികസംഘർഷം കൂടുന്നതോടെ ശരീരത്തിൽ ഹോർമോണുകളുടെ അമിത ഉത്പാദനമുണ്ടാകും. പലരിലും വിഷാദം പിടിമുറുക്കുന്നു. ഹൃദയാഘാതം, വൃക്ക, കരൾ സംബന്ധമായ മറ്റ് അസുഖങ്ങളും ഡോക്ടർമാർക്കിടയിൽ കൂടുതലാണ്.
ബി.സി. റോയിയുടെ ഓർമദിനം

ഡോക്ടറും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബിദൻ ചന്ദ്ര റോയിയുടെ ഓർമയ്ക്കായാണ് 1991 മുതൽ ഈ ദിനം ആചരിക്കുന്നത്. ‘ഫാമിലി ഡോക്ടേഴ്സ് ഓൺ ദ ഫ്രണ്ട് ലൈൻ’ എന്നതാണ് ഇത്തവണത്തെ പ്രമേയം.

ലോകത്ത് ഏറ്റവുംകൂടുതൽ ഡോക്ടർമാരുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. പത്തുലക്ഷത്തിലധികം ഡോക്ടർമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഓരോവർഷവും എൺപതിനായിരത്തിലധികം മെഡിക്കൽ വിദ്യാർഥികൾ ബിരുദം നേടി പുറത്തിറങ്ങുന്നു.

കടപ്പാട്

ഡോ. ഫഹദ്, കെ.എം.സി.ടി. മെഡിക്കൽ കോളേജ്‌ മുക്കം

ഡോ. പി.പി. വാസുദേവൻ, സീനിയർ കൺസൽട്ടന്റ്, മിഷൻ ഹോസ്പിറ്റൽ, തലശ്ശേരി

Content Highlights: doctors day, mental health of doctors, work stress in doctors

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented