ലാലും അനഘയും പ്രധാന വേഷത്തിലെത്തുന്ന 'ഡിയര്‍ വാപ്പി'; ട്രെയിലര്‍ പുറത്തിറങ്ങി


1 min read
Read later
Print
Share

ട്രെയിലർ ലോഞ്ചിൽ നിന്നും | photo: special arrangements

ലാലും അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഡിയര്‍ വാപ്പി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലുലു മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍മാതാവ് സന്ദീപ് സേനനാണ് ട്രെയിലര്‍ പുറത്തിറക്കിയത്. നടിമാരായ ദിവ്യ പിള്ള, തന്‍വി റാം എന്നിവര്‍ ചടങ്ങില്‍ അതിഥികളായെത്തി. ആല്‍മരം ബാന്‍ഡിന്റെ മ്യൂസിക്കല്‍ പ്രോഗ്രാമും പരിപാടിക്ക് ആവേശം പകര്‍ന്നു. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

നിരഞ്ജ് മണിയന്‍പിള്ള രാജു ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ പോളാണ് എഡിറ്റര്‍. പാണ്ടികുമാറാണ് ഛായാഗ്രഹണം. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം.ആര്‍. രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിച്ചിരിക്കുന്നു.

കലാസംവിധാനം -അജയ് മങ്ങാട്, ചമയം -റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ -നജീര്‍ നാസിം, സ്റ്റില്‍സ് -രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ -സക്കീര്‍ ഹുസൈന്‍, മനീഷ് കെ. തോപ്പില്‍, ഡുഡു ദേവസ്സി, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് -അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -അനൂപ് സുന്ദരന്‍, പി.ആര്‍.ഒ -ആതിര ദില്‍ജിത്ത്.

Content Highlights: dear vappi movie trailer launch function

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented