പി.എ.മുഹമ്മദ് റിയാസ്, എം.സ്വരാജ് |ഫോട്ടോ:മാതൃഭൂമി
കൊച്ചി: എട്ട് പുതുമുഖങ്ങളടക്കം 17 അംഗ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ആനാവൂര്‍ നാഗപ്പന്‍, പി.കെ. ബിജു, പുത്തലത്ത് ദിനശേന്‍, കെ.കെ. ജയചന്ദ്രന്‍, വി.എന്‍. വാസവന്‍, എം. സ്വരാജ്, സജി ചെറിയാന്‍ എന്നിവരാണ് പുതുതായി സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍.
സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, തോമസ് ഐസക്, പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ നിലവില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.
സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ ഇത് മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ തവണ സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റിയാസിനെ ഇത്തവണ സെക്രട്ടറിയേറ്റിലേക്ക് ഉയര്‍ത്തിയത് ശ്രദ്ധേയമാണ്. മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സംഘടനാ രംഗത്തെ മികവും റിയാസിന് അനുകൂല ഘടകമായെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം, പി. ജയരാജന്റെ പേര് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതും ശ്രദ്ധേയമാണ്.
Content Highlights: P. A. Mohammed Riyas in the CPM State Secretariat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..