കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: മൂന്‍ സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായി പാര്‍ട്ടിയിലെ ഐക്യത്തിന്റെ വിളംബരമാണ് ഈ സമ്മേളനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണ്‍. പാര്‍ട്ടി സമ്മേളനത്തിലെ സംഘടനാ ചര്‍ച്ചയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു കോടിയേരി.
എല്ലാ പ്രശ്‌നങ്ങളേക്കുറിച്ചും ചര്‍ച്ചചെയ്യാനുള്ള ഒരു അന്തരീക്ഷം ഇന്ന് പാര്‍ട്ടിക്കകത്തുണ്ട്. നയപ്രശ്‌നത്തെ കുറിച്ചുള്ള രേഖ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചത് പാര്‍ട്ടിക്കുള്ളില്‍ വന്ന മാറ്റത്തിന്റെ സൂചനയാണ്. നയരേഖയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പ്രധാനമായും കാര്‍ഷിക മേഖലയെ സംബന്ധിക്കുന്നതാണ്.
പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പ്രാദേശിക സംഘടാ പ്രശ്‌നങ്ങളില്‍ ശക്തമായ നടപടി വേണമെന്ന ആവശ്യവുമുയര്‍ന്നു. രാഷ്ട്രീയ സംഘടനാ ഇടപെടലിനെ ചര്‍ച്ചയില്‍ പ്രതിനിധികള്‍ പിന്തുണച്ചുവെന്നും കോടിയേരി പറഞ്ഞു.
സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചര്‍ച്ച പൂര്‍ത്തിയാക്കി. നയരേഖയിലെ ചര്‍ച്ച വൈകിട്ട് സമാപിക്കും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ചര്‍ച്ചകള്‍ക്ക് മറുപടി പറയും.
Content Highlights: Kodiyeri Balakrishnan Press Meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..