നവകേരള രേഖയ്‌ക്കെതിരേ തെറ്റായ പ്രചാരവേല- കോടിയേരി ബാലകൃഷ്ണന്‍


കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കുന്നു. Screengrab: Mathrubhumi News

കൊച്ചി: സി.പി.എമ്മിന്റെ നവകേരള രേഖയ്‌ക്കെതിരേ ചിലര്‍ തെറ്റായ പ്രചാരവേല നടത്തുകയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയരേഖ പാര്‍ട്ടിയുടെ പൊതുവായ സമീപനങ്ങള്‍ക്ക് വിരുദ്ധമാണെന്ന പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും യുഡിഎഫും ബിജെപിയും വിപ്ലവകാരികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരും വര്‍ഗീയ ശക്തികളുമാണ് തെറ്റായ പ്രചാരവേല നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം കേരളത്തിലുണ്ട്. തുടര്‍ഭരണം ലഭിച്ചതിന്റെ പ്രധാനകാരണം സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളാണെന്നും അവര്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫും ബിജെപിയും വിപ്ലവകാരികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരും വര്‍ഗീയ ശക്തികളും പലതരത്തിലുള്ള പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. അവരാണ് തെറ്റായ പ്രചാരവേല നടത്തുന്നത്. മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വക്കും മൂലയും കാണിച്ച് ഇതാണ് രേഖയെന്നും പ്രചരിപ്പിക്കുന്നുണ്ട്. രേഖ എന്താണെന്നും അത് രൂപപ്പെട്ട പശ്ചാത്തലും തിരിച്ചറിയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുമെന്നും കോടിയേരി വ്യക്തമാക്കി.

നവകേരള സൃഷ്ടിക്കായുള്ള നയരേഖയ്ക്ക് നാലുഭാഗങ്ങളാണുള്ളത്. പാര്‍ട്ടി സര്‍ക്കാരുകളെ നയിക്കുന്ന കാര്യത്തിലുള്ള ഇടപെടലുകളാണ് ആദ്യഭാഗത്തിലുള്ളത്. രണ്ടാം ഭാഗത്തില്‍ 2016-ല്‍ എല്‍ഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന കേരളത്തിന്റെ സ്ഥിതി വിശേഷം വിശകലനം ചെയ്യുന്നു. ആ അവസ്ഥയില്‍നിന്ന് ഓരോ മേഖലയിലുമുണ്ടായ മാറ്റങ്ങള്‍ ഈ ഭാഗത്ത് വിശദീകരിക്കുന്നു. യുഡിഎഫിന്റെ കാലത്ത് ഇവിടെ ഒന്നും നടക്കില്ലെന്ന മനോഭാവമായിരുന്നു. എന്നാല്‍ അത് മാറ്റാന്‍ എല്‍ഡിഎഫിന് കഴിഞ്ഞെന്നും കേരളത്തിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് കേരളത്തിന്റെ പൊതുവായ വികസനം എങ്ങനെ മുന്നോട്ടുകൊണ്ടുപോയി എന്നതാണ് രണ്ടാംഭാഗത്ത് വിശദീകരിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.


നവകേരള സൃഷ്ടിക്കായി പാര്‍ട്ടി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണ് മൂന്നാംഭാഗത്തുള്ളത്. അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിതനിലവാരം അന്താരാഷ്ട്ര തലത്തിലെ വികസിത മധ്യവരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമായി ഉയര്‍ത്തണം എന്നാണ് രേഖ ലക്ഷ്യമിടുന്നത്. അടിസ്ഥാന ജനവിഭാഗ മേഖലയെ മുന്നോട്ടുനയിക്കാന്‍ സവിശേഷമായ ഇടപെടലുണ്ടാകണം. അടിസ്ഥാന ജനവിഭാഗങ്ങളെ തുല്യതയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനം പ്രധാനമാണ്. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉത്പാദനം വര്‍ധിപ്പിച്ച് അത് നീതിയുക്തമായി വിതരണം ചെയ്യുന്ന പൊതുസമീപനമാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇതിനായി പുതിയ യന്ത്രങ്ങള്‍, സാങ്കേതിക വിദ്യ, തൊഴില്‍ പ്രാവീണ്യമുള്ള തൊഴിലാളികള്‍ എന്നിവയെല്ലാം രൂപപ്പെടുത്തണം.

നാടിന് ചേര്‍ന്ന സാങ്കേതിക വിദ്യ രൂപപ്പെടുത്തണം. ലോകത്ത് എമ്പാടുമുള്ള വിജ്ഞാനത്തെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകണം. വൈജ്ഞാനിക രംഗത്ത് വമ്പിച്ച കുതിച്ചുച്ചാട്ടമുണ്ടാകണം. അതിന് ഉന്നതവിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെടുത്തണം. ശാസ്ത്ര സാങ്കേതിക മേഖല മുഴുവന്‍ ജനങ്ങള്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയുംവിധം സര്‍ക്കാരിന് ഇടപെടാന്‍ കഴിയണം. സര്‍വകലാശാലകളിലെ വിജ്ഞാനത്തെ ഉത്പാദനമേഖലയുമായി ബന്ധപ്പെടുത്തുന്ന രീതി ഇപ്പോള്‍ ഇല്ല. ഈ സമീപനത്തില്‍ മാറ്റംവരുത്തണം. അറിവുകളെ പ്രയോഗവല്‍ക്കരിക്കുന്ന നടപടികള്‍ സ്വീകരിക്കണം. ജനതയുടെ സാമൂഹ്യബോധും ചരിത്രബോധവും കൂടുതല്‍ വികസിപ്പിക്കണം.


ഭരണ സംവിധാനത്തെ ജനസൗഹൃദപരമായി മാറ്റുന്ന അവസ്ഥയുണ്ടാകണം. പരമ്പരാഗത വ്യവസായത്തെ ആധുനികവല്‍ക്കരിക്കണം. ഇന്നെത്തെ രീതിയില്‍ പോയാല്‍ ഒരു പരമ്പരാഗത വ്യവസായവും കേരളത്തില്‍ ഉണ്ടാകില്ല. എല്ലാം അന്യസംസ്ഥാനങ്ങളിലേക്ക് പോകും. ഇതുണ്ടാകാതിരിക്കാന്‍ ആധുനികവല്‍ക്കരിക്കണം. അതിന് ട്രേഡ് യൂണിയന്‍ സംഘടനകളുമായും തൊഴിലാളികളുമായും ചര്‍ച്ച ചെയ്യണം.

കേരളത്തിന്റെ സാമ്പത്തിക അവസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം പ്രതിസന്ധിയിലാകുന്നുണ്ട്. ഇത് കേരളത്തിന്റെ വികസനത്തിന് തടസമാണ്. നമ്മുടെ വികസന പ്രവര്‍ത്തനം ദുര്‍ബലപ്പെടാതിരിക്കാന്‍ നമ്മുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമല്ലാത്ത മറ്റു വായ്പകളെ സ്വീകരിക്കേണ്ടിവരും. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിന് വിരുദ്ധമല്ലാത്ത വായ്പകള്‍ ഏതെല്ലാം സ്വീകരിക്കാം എന്നതുസംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാകണം.

നവകേരള സൃഷ്ടിയില്‍ പാര്‍ട്ടി എങ്ങനെ ഇടപെടണം എന്നതാണ് നാലാംഭാഗത്തുള്ളത്. 2021-ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സംസ്ഥാന സര്‍ക്കാരും വര്‍ത്തമാനകാല കടമയും എന്ന രേഖയില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ നടപ്പില്‍ വരുത്തണമെന്നാണ് ഈ ഭാഗത്ത് പറയുന്നതെന്നും കോടിയേരി വിശദീകരിച്ചു.

ഈ സമീപനത്തോടെ ഈ രേഖ മുന്നോട്ടുവെയ്ക്കുമ്പോള്‍ പലതരത്തിലുള്ള പ്രചരണങ്ങളും സ്വാഭാവികമാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നയരേഖ പാര്‍ട്ടിയുടെ പൊതുവായ സമീപനങ്ങള്‍ക്ക് വിരുദ്ധമാണെന്ന പ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി പരിപാടി മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാട് എന്താണെന്ന് മനസിലാക്കാത്തവരാണ് തെറ്റായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനത്തെ പുതിയഘട്ടത്തിലേക്ക് നയിക്കേണ്ട സാഹചര്യം തുടര്‍ഭരണം സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികളാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാനമേഖലയിലും പശ്ചാത്തലസൗകര്യ വികസനത്തിലും ദൗര്‍ബല്യങ്ങള്‍ തിരുത്തിക്കൊണ്ട് മുന്നോട്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ തന്നെ നടത്തിയിരുന്നു. ഈ അനുഭവങ്ങളെക്കൂടി സ്വാംശീകരിച്ച് കൊണ്ടാണ് കേരള വികസനത്തെ സംബന്ധിച്ച പുതിയ കാഴ്ചപ്പാട് പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്നത്.

സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ച രേഖ സമ്മേളനത്തില്‍ അവതരിപ്പിച്ചു. നാളെ വിശദമായ ചര്‍ച്ച നടക്കും. അതിന്റെ അടിസ്ഥാനത്തിലുള്ള ഭേദഗതി കൂടി കണക്കിലെടുത്ത് പുതിയ സംസ്ഥാന കമ്മിറ്റി രേഖയ്ക്ക് അംഗീകാരം നല്‍കും. വിവിധ മേഖലയിലെ വിദഗ്ധരുമായി ഈ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കും. പൊതുധാരണ രൂപപ്പെടുത്തിയ ശേഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനപദ്ധതിയില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മുന്നോട്ടുപോകണമെന്നാണ് പാര്‍ട്ടി നിര്‍ദേശിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Content Highlights: kodiyeri balakrishan response about cpim navakerala rekha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented