ജി. സുധാകരൻ | Photo: facebook.com/Comrade.G.Sudhakaran
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന സമിതിയുടെ പാനല്‍ തയ്യാറാക്കി. മുന്‍ മന്ത്രി ജി സുധാകരന്‍ അടക്കം 13 പേരെ ഒഴിവാക്കിയുള്ള പാനലാണ് തയ്യാറായിരിക്കുന്നത്. നിലവിലെ സംസ്ഥാന സമിതി പുതിയ പാനലിന് അംഗീകാരം നല്‍കി. ഇനി പാനല്‍ പ്രതിനിധികള്‍ക്ക് മുന്നാകെ അവതരിപ്പിക്കും. പുതിയ സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
ആനത്തലവട്ടം ആനന്ദന്‍, കെ.ജെ തോമസ്, വൈക്കം വിശ്വന്‍, പി.കരുണാകരന്‍ എന്നിവരും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരന്‍ നേരത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. 1988 മുതല്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാണ് സുധാകരന്‍.
75 വയസ്സ് കഴിഞ്ഞ 13 മുതിര്‍ന്ന നേതാക്കളെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് പ്രായത്തില്‍ ഇളവ് നല്‍കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. പുതുതായി സംസ്ഥാന സമിതിയിലേക്ക് എത്തുന്നവരില്‍ ഒരാള്‍ മന്ത്രി ആര്‍ ബിന്ദുവാണ്
Content Highlights: G Sudhakaran removed from CPM state Committee
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..