സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം മറൈൻ ഡ്രൈവിലെ ചെങ്കോട്ടയുടെ മാതൃകയിലുള്ള കവാടം | Photo: മാതൃഭൂമി
കൊച്ചി: സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. ജില്ലാ സമ്മേളനങ്ങള്‍ തിരഞ്ഞെടുത്ത 400 പ്രതിനിധികളും 23 നിരീക്ഷകരും 88 സംസ്ഥാനസമിതി അംഗങ്ങളുമാണ് പങ്കെടുക്കേണ്ടത്.പ്രതിനിധിസമ്മേളന നഗരിയില്‍ ചൊവ്വാഴ്ച രാവിലെ 9.30-ന് പതാക ഉയര്‍ത്തും. പതാക ഉയര്‍ത്തുന്ന ആളെ തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
രാവിലെ 10.30-വരെ സമ്മേളന നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പുകള്‍ നടക്കും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യും. 12 വരെ ഉദ്ഘാടനസമ്മേളനം നീളും. 12.15-ന് സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് നാലിന് നവകേരള നയരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. 5.30-ന് റിപ്പോര്‍ട്ടിന്മേല്‍ ജില്ലതിരിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചകള്‍ തുടങ്ങും.
മാര്‍ച്ച് രണ്ടിന് പൂര്‍ണമായും പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയാണ്. മൂന്നിന് രാവിലെ നവകേരള നയരേഖയിലുള്ള ചര്‍ച്ച നടക്കും.തുടര്‍ന്ന് രണ്ടു ചര്‍ച്ചകള്‍ക്കുമുള്ള മറുപടി. നാലിന് രാവിലെ സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെയും പുതിയ സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ് നടക്കുന്നതോടെ പ്രതിനിധിസമ്മേളനം സമാപിക്കും.
Content Highlights: cpm state conference 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..