സി.പി.എം. റിപ്പോര്‍ട്ടില്‍ പറയന്നു,'ചില സഖാക്കള്‍ക്ക് പണവും അധികാരവും വേണം'


CPM report said-Some comrades want money and power

ഫോട്ടോ:മാതൃഭൂമി

കൊച്ചി: അധികാരകേന്ദ്രമായി മാറുന്നതിലും ചുറ്റിലും അണികളെ നിരത്തുന്നതിലും ആഹ്ലാദം കണ്ടെത്തുന്ന ചില സഖാക്കളുണ്ടെന്ന് സി.പി.എം. സംഘടനാറിപ്പോര്‍ട്ടില്‍ വിമര്‍ശം. ഘടകകക്ഷികള്‍ മത്സരിക്കുന്ന ചിലസ്ഥലങ്ങില്‍ സ്ഥാനാര്‍ഥിയോട് പണംവാങ്ങിയ സഖാക്കള്‍വരെയുണ്ട്. ഇത്തരം പ്രവണതകളൊന്നും വെച്ചുപൊറുപ്പിക്കാവുന്നതല്ലെന്നും ചൊവ്വാഴ്ച കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ട്.

പാര്‍ട്ടിയും വര്‍ഗ-ബഹുജന സംഘടനങ്ങളും മുന്നോട്ടുവെക്കുന്ന പ്രക്ഷോഭവും സമരങ്ങളും ഏറ്റെടുക്കുകയെന്നതാണ് ഓരോ സഖാക്കളുടെയും ഉത്തരവാദിത്വമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയോട് കൂടുതല്‍ അടുക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്നുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ എതിര്‍ത്തുകൊണ്ട്, ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ശ്രമമുണ്ടാകണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്.

പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നാണ് മറ്റൊരു കുറ്റപ്പെടുത്തല്‍. ഇത്തരം സന്ദര്‍ഭത്തില്‍ പാര്‍ട്ടിയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തില്‍ നടപടിയുണ്ടാകണം. അഴിമതി മൂടുവെക്കുന്നത് പാര്‍ട്ടിക്കു ചേര്‍ന്ന പണിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സില്‍വര്‍ ലൈന്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വന്‍പദ്ധതിയാണ്. ഇത് നാടിന്റെ മാറ്റത്തിന് വഴിവെക്കും. ഇതിനെതിരേ നടക്കുന്ന പ്രചാരണം പദ്ധതിയെ തകര്‍ക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഊതിവീര്‍പ്പിച്ച കാര്യങ്ങളാണ്. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനം ദുര്‍ബലപ്പെടുന്നെന്ന സ്വയംവിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: CPM report said-Some comrades want money and power

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented