മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം നേതാക്കളായ ഗിരിജാ സുരേന്ദ്രൻ, കെവി,രാമകൃഷ്ണൻ എന്നിവർക്കൊപ്പം (ഫയൽ) |ഫോട്ടോ:മാതൃഭൂമി
കൊച്ചി: സംസ്ഥാനഭരണം സ്ഥിരമായി നിലനിര്‍ത്താനുള്ള വഴിയിലേക്ക് സി.പി.എം. മാറുന്നു. ഇതിനായി പരമാവധി മേഖലകളില്‍ സ്വകാര്യനിക്ഷേപം അനുവദിക്കാമെന്ന രീതിയില്‍ പാര്‍ട്ടിനയത്തില്‍ മാറ്റംവരുത്തും. 'ഭാവികേരളം നവകേരളം' എന്നപേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിക്കുന്ന നയരേഖയുടെ ഉള്ളടക്കം ഇതാണ്. സ്ഥിരഭരണത്തിന് പാര്‍ട്ടിയെയും സര്‍ക്കാരിനെയും സജ്ജമാക്കാനുള്ള കാല്‍നൂറ്റാണ്ടുനീളുന്ന കര്‍മരേഖയാണിത്.
തുടര്‍ഭരണം ലഭിച്ച ഘട്ടത്തില്‍ത്തന്നെ സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തനത്തിന് സി.പി.എം. മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു.
ഇതിന്റെ വിപുലമായ രൂപമാണ് ഈ നയരേഖ. മുന്‍ഗണന നല്‍കേണ്ട മേഖലകള്‍, അടിസ്ഥാനവികസന കാഴ്ചപ്പാടുകള്‍, സ്വകാര്യനിക്ഷേപം സ്വീകരിച്ച് വിപുലപ്പെടുത്തേണ്ട മേഖലകള്‍, ജനങ്ങളെ സാധീനിക്കുന്നതും അവശ്യം വരുത്തേണ്ടതുമായ മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഭരണപരമായി ഊന്നല്‍ നല്‍കുന്നത്. പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ഏറ്റെടുക്കേണ്ട സംഘടനപ്രവര്‍ത്തനവും, പാര്‍ട്ടിയംഗങ്ങള്‍ നിര്‍വഹിക്കേണ്ട ചുമതലകളുമാണ് രാഷ്ട്രീയമായ നിര്‍വചിക്കുന്നത്.
സി.പി.എം. ഇതുവരെ സ്വീകരിച്ച നയത്തില്‍നിന്ന് പൂര്‍ണമായും മാറുന്നതാണ് പുതിയ പരിഷ്‌കാരം. സര്‍ക്കാര്‍ നേരിട്ട് മൂലധനനിക്ഷേപം ഇറക്കുന്നത് കുറയ്ക്കുകയും സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിച്ച് സമൂഹത്തില്‍ മാറ്റമുണ്ടാക്കുകയും ചെയ്യുക എന്നതാണ് പുതിയ രീതി. ഉപാധികളില്ലാത്ത വിദേശവായ്പ സ്വീകരിക്കാമെന്നതാണ് സി.പി.എം. നേരത്തേ സ്വീകരിച്ച നിലപാട്. ഉപാധികളില്‍ പിടിവാശിവേണ്ടതില്ലെന്നതാണ് ഇപ്പോഴത്തെ മാറ്റം.
ആദ്യരേഖയും സര്‍ക്കാരും
: ഐക്യകേരളം രൂപവത്കരിച്ചതിനു പിന്നാലെ തൃശ്ശൂരില്‍ചേര്‍ന്ന അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിലാണ് കേരളത്തിന്റെ വികസനത്തിന് പാര്‍ട്ടി നയരേഖ തയ്യാറാക്കുന്നത്. 'കേരളത്തിന് ഒരു അഭിവൃദ്ധി പദ്ധതി' എന്നതായിരുന്നു ഈ രേഖയുടെ പേര്.
ജനക്ഷേമം മുന്‍നിര്‍ത്തി നടപ്പാക്കേണ്ട 16 പരിപാടികള്‍, കാര്‍ഷികപരിഷ്‌കരണങ്ങള്‍, തൊഴിലാളി ആവശ്യങ്ങള്‍ എന്നിങ്ങനെയായിരുന്നു രേഖയിലെ ഉള്ളടക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് 1957-ലെ ഇ.എം.എസ്. സര്‍ക്കാര്‍ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവുമെല്ലാം നടപ്പാക്കിയത്.
'അധികാരം ജനങ്ങളിലേക്ക്' എന്ന മുദ്രാവാക്യവുമായി നടപ്പാക്കിയ ജനകീയ ആസൂത്രണമാണ് സി.പി.എം. കൊണ്ടുവന്ന രണ്ടാമത്തെ പരിഷ്‌കരണം. ഇത് പാര്‍ട്ടി നയരേഖയായി കൊണ്ടുവന്നതായിരുന്നില്ല. പക്ഷേ, പാര്‍ട്ടിഘടകങ്ങളില്‍ സജീവമായി ചര്‍ച്ചചെയ്യുകയും സി.പി.എമ്മിന് കീഴിലെ ഗവേഷണസ്ഥാപനങ്ങള്‍ ഒട്ടേറെ സെമിനാറുകളടക്കം നടത്തി രൂപപ്പെടുത്തിയ ആശയമാണ്. മൂന്നാം പരിഷ്‌കരണത്തിനാണ് ഇപ്പോള്‍ സി.പി.എം. ഒരുങ്ങുന്നത്.
ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍
: എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളും രാഷ്ട്രീയനയത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചതെന്ന് സി.പി.എം. വിശദീകരിക്കുന്നു. ആദ്യ ഇ.എം.എസ്. സര്‍ക്കാര്‍മുതല്‍ ഒന്നാം പിണറായി സര്‍ക്കാര്‍വരെയുള്ളവയുടെ പാര്‍ട്ടിനയം എന്താണെന്നും സി.പി.എം. വിശദീകരിക്കുന്നുണ്ട്.
• ജനങ്ങള്‍ക്ക് പരമാവധി ആശ്വാസനടപടി കൈക്കൊള്ളുക എന്നതായിരുന്നു 1957-ലെ സര്‍ക്കാര്‍ സ്വീകരിച്ച നയം. ഇതിനൊപ്പം സ്ഥായിയായ മാറ്റങ്ങള്‍ക്ക് അടിത്തറയിടാന്‍ കഴിയുന്ന പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. അതിലൊണ് ഭൂപരിഷ്‌കരണം.
• ഇടതുപക്ഷ സര്‍ക്കാരുകള്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തുന്നവയാകണമെന്ന് കോയമ്പത്തൂര്‍ പാര്‍ട്ടികോണ്‍ഗ്രസില്‍ തീരുമാനിച്ചു. അത് കേരളത്തിലെ ഇടതുസര്‍ക്കാരുകള്‍ പാലിച്ചുവെന്നാണ് വിലയിരുത്തല്‍.
• പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനകീയഇടപെടല്‍ എന്ന രീതിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രളയം, കോവിഡ് എന്നീ ഘട്ടത്തിലെല്ലാം ജനകീയ പങ്കാളിത്തത്തോടെ അതീജീവനവും വികസനവും നടപ്പാക്കിയത് ഇതിന്റെ ഭാഗമാണ്.
• സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചത്, ദളിതര്‍ ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ സ്ത്രീകള്‍ എന്നിവരുടെ ഉന്നമനത്തിന് കാണിച്ച ശ്രദ്ധ, അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണത്തിന് കാണിച്ച നിശ്ചയദാര്‍ഢ്യം ഇതെല്ലാം ഭരണത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഇടപെടലാണെന്നും സി.പി.എം. ചൂണ്ടിക്കാട്ടുന്നു.
Content Highlights: CPM plans to retain state rule-Private investment can now be everywhere
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..