.jpg?$p=a8fa462&f=16x10&w=856&q=0.8)
സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദർശനം
കൊച്ചി: സി.പി.എം. സംസ്ഥാന സമ്മേളനനഗരിയിലെ ചരിത്ര പ്രദര്‍ശനത്തില്‍ ചരിത്രപുരുഷനായ മന്നത്ത് പദ്മനാഭനില്ല. മലയാളക്കരയുടെ പ്രകാശഗോപുരങ്ങള്‍ എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങളിലാണ് മന്നം ഇല്ലാത്തത്.
അയ്യങ്കാളി, ചട്ടമ്പിസ്വാമി, വാഗ്ഭടാനന്ദന്‍, പാമ്പാടി ജോണ്‍ ജോസഫ്, ബ്രഹ്മാനന്ദ ശിവയോഗി, വി.ടി. ഭട്ടതിരിപ്പാട്, ശുഭാനന്ദ സ്വാമി, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, കെ.പി. വള്ളോന്‍, പൊയ്കയില്‍ കുമാര ഗുരു, വക്കം മൗലവി, വേലുക്കുട്ടി അരയന്‍, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍, സഹോദരന്‍ അയ്യപ്പന്‍, പി. കൃഷ്ണപിള്ള, ഇ.എം.സ്., എ.കെ.ജി. എന്നിവരുടെ ചിത്രങ്ങള്‍ ഒരുമിച്ചും ശ്രീനാരായണ ഗുരുവിന്റെ ചിത്രങ്ങള്‍ പ്രത്യേകമായും നല്‍കിയിട്ടുണ്ട്.
ഇവിടെയെങ്ങും സമുദായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളെന്ന പേരില്‍പോലും മന്നത്തു പദ്മനാഭന്റെ ചിത്രം കാണാനില്ല. മറൈന്‍ഡ്രൈവിലെ സമ്മേളന സ്ഥലത്തെ അഭിമന്യു നഗറിലാണ് പ്രദര്‍ശനം. ചെങ്കോട്ട മാതൃകയില്‍ ഒരുക്കിയ മതിലില്‍ സ്ഥാപിച്ചിട്ടുള്ള ചിത്രങ്ങളിലും മന്നത്തിന്റെ ചിത്രമില്ല.
കഴിഞ്ഞദിവസം മന്നം സമാധി ദിനത്തില്‍ പാര്‍ട്ടിപ്പത്രത്തില്‍ മന്നത്ത് പത്മനാഭനെക്കുറിച്ച് പ്രത്യേക ലേഖനം നല്‍കിയിരുന്നു. മന്നത്തിന്റെ ഐതിഹ്യ പോരാട്ടങ്ങള്‍ ഓര്‍മിപ്പിക്കുകയും വിമോചന സമരക്കാരുടെ ചതിക്കുഴിയില്‍ അദ്ദേഹം പെട്ടുപോയതാണെന്ന് വിശദീകരിക്കുകയുംചെയ്ത ലേഖനം സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റംഗം കെ. അനില്‍കുമാറാണ് എഴുതിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..