മറൈന്‍ ഡ്രൈവില്‍ ചെങ്കൊടി ഉയര്‍ന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം


സമ്മേളനത്തിൽ നിന്നുള്ള ദൃശ്യം, സിപിഎം സംസ്ഥാന സമ്മേളനത്തിന് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തുന്നു | Photo: ടികെ പ്രദീപ് കുമാർ, സിപിഎം കേരള

കൊച്ചി: സി.പി.എം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം എറണാകുളം മറൈന്‍ഡ്രൈവില്‍ തുടങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജന്‍ഡയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. തുടര്‍ന്ന് ജില്ലതിരിച്ചുള്ള ഗ്രൂപ്പുചര്‍ച്ചകള്‍ക്കായി പിരിയും.

രണ്ടാംതീയതി പൂര്‍ണമായും പ്രവര്‍ത്തനറിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയാണ്. മൂന്നാംതീയതി നവകേരള നയരേഖയെക്കുറിച്ചുള്ള ചര്‍ച്ച നടക്കും. രണ്ടു ചര്‍ച്ചകള്‍ക്കുമുള്ള മറുപടി പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നല്‍കും. നാലാംതീയതി രാവിലെ സംസ്ഥാനകമ്മിറ്റി തിരഞ്ഞെടുപ്പ്. പുതിയ കമ്മിറ്റി ചേര്‍ന്ന് സെക്രട്ടറിയെ അപ്പോള്‍ത്തന്നെ പ്രഖ്യാപിക്കും.

എറണാകുളം മറൈന്‍ഡ്രൈവില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് എത്തിയപ്രതിനിധികള്‍ |ഫോട്ടോ:ടി.കെ.പ്രദീപ് കുമാര്‍

കൊടി-കൊടിമര-പതാക ജാഥകളുടെ സമ്മേളന നഗരിയിലേക്കുള്ള വരവും പതാക ഉയര്‍ത്തലും കോവിഡ് സാഹചര്യത്തില്‍ വേണ്ടെന്നുവെച്ചു. ചുവപ്പുസേന പരേഡും പ്രകടനവും ഒഴിവാക്കിയിട്ടുണ്ട്. മറൈന്‍ഡ്രൈവില്‍ വൈകീട്ട് അഞ്ചിനുനടക്കുന്ന സമാപനപൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Content Highlights: Beginning of the CPM State Conference

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented