ഭാരോദ്വഹനത്തില്‍ നിന്ന് വീണ്ടും മെഡല്‍; ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം


ആകെ 212 കിലോ ഉയര്‍ത്തിയാണ് ഹര്‍ജിന്ദര്‍ മൂന്നാം സ്ഥാനം നേടിയത്.

Photo: PTI

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വെങ്കലം. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഹര്‍ജിന്ദര്‍ കൗര്‍ വെങ്കലം നേടി. വനിതകളുടെ 71 കിലോ വിഭാഗത്തിലാണ് ഹര്‍ജിന്ദര്‍ വെങ്കലം നേടിയത്.

ആകെ 212 കിലോ ഉയര്‍ത്തിയാണ് ഹര്‍ജിന്ദര്‍ മൂന്നാം സ്ഥാനം നേടിയത്. സ്‌നാച്ചില്‍ 93 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 119 കിലോയും ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു. 229 കിലോ ഉയര്‍ത്തിയ ഇംഗ്ലണ്ടിന്റെ സാറ ഡേവിസ് ഈ ഇനത്തില്‍ സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡോടെയാണ് താരം സ്വര്‍ണം നേടിയത്. കാനഡയുടെ അലെക്‌സിസ് ആഷ്‌വേര്‍ത്ത് വെള്ളി മെഡല്‍ സ്വന്തമാക്കി.

സ്‌നാച്ചിലെ ആദ്യ ശ്രമത്തില്‍ 90 കിലോ ഉയര്‍ത്താന്‍ ഹര്‍ജിന്ദര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 90 കിലോ ഉയര്‍ത്തിയ ഇന്ത്യന്‍ താരം മൂന്നാം ശ്രമത്തില്‍ ഇത് 93 കിലോയാക്കി മാറ്റി. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യശ്രമത്തില്‍ 113 കിലോയും രണ്ടാം ശ്രമത്തില്‍ 116 കിലോയും ഉയര്‍ത്തിയ ഹര്‍ജിന്ദര്‍ മൂന്നാം ശ്രമത്തിലാണ് 119 കിലോ ഉയര്‍ത്തി മെഡലുറപ്പിച്ചത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹര്‍ജിന്ദറിന് വെള്ളി നേടാന്‍ സാധിച്ചിരുന്നു.

Content Highlights: harjinder kaur, cwg 2022, commonwealth games 2022, weightlifting, sports news, sports, birmingham

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented