ജൂഡോയില്‍ മെഡലുറപ്പിച്ച് ഇന്ത്യ, സുശീലാ ദേവി ഫൈനലില്‍


ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ മിഷേല വൈറ്റബൂയിയാണ് സുശീലാ ദേവിയുടെ എതിരാളി.

Photo: twitter.com/Media_SAI

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ജൂഡോ മത്സരത്തില്‍ മെഡലുറപ്പിച്ച് ഇന്ത്യ. വനിതാ ജൂഡോയിലെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സുശീലാ ദേവി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ മൗറീഷ്യസിന്റെ പ്രിസില്ല മൊറാന്‍ഡിനെ അനായാസം മറികടന്നാണ് സുശീലാ ദേവി കലാശപ്പോരിന് യോഗ്യത നേടിയത്.

ഫൈനലില്‍ തോല്‍വി വഴങ്ങിയാല്‍പ്പോലും ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ ലഭിക്കും. പ്രിസില്ലയ്‌ക്കെതിരേ ആധികാരിക വിജയമാണ് സുശീലാ ദേവി നേടിയത്. 10-0 നാണ് താരത്തിന്റെ വിജയം.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ മിഷേല വൈറ്റബൂയിയാണ് സുശീലാ ദേവിയുടെ എതിരാളി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ സുശീലാ ദേവി മണിപ്പൂര്‍ സ്വദേശിനിയാണ്. 2019 സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ താരം സ്വര്‍ണം നേടിയിട്ടുണ്ട്.

Content Highlights: sushila devi, judo, cwg 2022, commonwealth games, sports news, judo sushila devi, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented