ആ ഒറ്റ ചാട്ടത്തിന് പതിറ്റാണ്ട് മുന്നേ എല്‍ദോസിന് വഴികാട്ടിയ കായികാധ്യാപകന്‍


ആനന്ദ് പി / ആദര്‍ശ് പി ഐ

Eldhose Paul, Benny | Photos: AFP, Special Arrangement

കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജമ്പില്‍ 17.03 മീറ്റര്‍ ദൂരം ചാടിയാണ് എല്‍ദോസ് പോള്‍ എന്ന എറണാകുളം പൂത്തൃക്ക പാലയ്ക്കാമറ്റം സ്വദേശി ചരിത്രം കുറിച്ചത്. മൂവര്‍ണ്ണക്കൊടി ഉയരുമ്പോള്‍ സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞ് ആ 25-കാരന്‍ മലയാളികളുടെയൊന്നടങ്കം അഭിമാനമുയര്‍ത്തി. ചരിത്രം കുറിച്ച ആ ഒറ്റ ചാട്ടത്തിന് മുന്നേ അയാള്‍ ഏത് പ്രതിസന്ധിയേയും അനായാസതയോടെ മറികടക്കാന്‍ തക്ക പ്രാപ്തനായിരുന്നു. അതിനയാളെ പ്രാപ്തനാക്കിയ ഒരുപാട് പേരുണ്ടായിരുന്നു. തുടക്കത്തില്‍ തന്നെ എല്‍ദോസിന്റെ കഴിവ് തിരിച്ചറിഞ്ഞത് ബെന്നി മനക്കാടന്‍ എന്ന കായികാധ്യാപകനാണ്. എല്‍ദോസ് പോളിന്റെ ബാല്യകാലത്തെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്ക് വെക്കുകയാണ് അദ്ദേഹം.

മാര്‍ അത്തനേഷ്യസ് കോളേജില്‍ എല്‍ദോസ് തന്റേതായ കാല്‍പ്പാടുകള്‍ പതിപ്പിക്കുന്നതിന് പതിറ്റാണ്ട് മുന്നേ തന്നെ അയാളുടെ കഴിവ് കണ്ടെത്തിയത് ബെന്നി മനക്കാടന്‍ എന്ന കായികാധ്യാപകനായിരുന്നു. എറണാകുളം ആലങ്ങാട്ടെ കൃഷ്ണന്‍ എളയത്ത് മെമ്മോറിയല്‍ ഹൈ സ്‌കൂളിലെ കായികാധ്യാപകനാണ് ബെന്നി.

കോതമംഗലം സ്വദേശിയായ എല്‍ദോസിന് നാല് വയസുളളപ്പോഴാണ് അമ്മയെ നഷ്ടപ്പെടുന്നത്. അമ്മ നഷ്ടപ്പെട്ട ആ നാല് വയസുകാരനെ പിന്നീട് വളര്‍ത്തുന്നത് മുത്തശ്ശി മറിയാമ്മയാണ്. ഒരിക്കല്‍ എല്‍ദോസിനെ കെഇഎം ഹൈ സ്‌കൂളില്‍ ചേര്‍ക്കാനായി അവനും മുത്തശ്ശിയും ബെന്നിയുടെ വീട്ടിലെത്തി. അന്ന് മുതല്‍ തന്നെ ആ പയ്യനില്‍ ഒളിഞ്ഞിരുന്ന കഴിവിനെ ബെന്നി തിരിച്ചറിഞ്ഞിരുന്നു.

'അവനെ സ്‌കൂളില്‍ ചേര്‍ക്കണമെന്നും ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവദിക്കണമെന്നും മുത്തശ്ശി എന്നോട് ആവശ്യപ്പെട്ടു. കോലഞ്ചേരിയിലെ എന്റെ അയല്‍പ്പക്കകാരനായിരുന്നു അവന്‍. അവനെ അഞ്ചാം ക്ലാസില്‍ ചേര്‍ക്കുകയും ഹോസ്റ്റലിലേക്കുളള പ്രവേശനം അനുവദിക്കുകയും ചെയ്തു. ഞാന്‍ വീട്ടിലേക്ക് പോകുമ്പോഴും തിരിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴും പലപ്പോഴും അവനും വരാറുണ്ട്. ഞങ്ങള്‍ പരിചയപ്പെട്ടതിന് ശേഷമാണ് സ്‌പോര്‍ട്‌സിലുളള അവന്റെ കഴിവ് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.' - ബെന്നി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

അഞ്ചാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ എല്‍ദോസ് ഈ സ്‌കൂളിലാണ് പഠിച്ചത്. തന്റെ കഴിവുകള്‍ രാകിമിനുകിയെടുത്ത് ഒരു മികച്ച അത്‌ലറ്റായി എല്‍ദോസ് മാറുന്നതും ഇവിടെ വെച്ചു തന്നെ.

Eldhose Paul| Photo: Alastair Grant/ AP

'കഠിനാധ്വാനിയായ അവന്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. അക്കാലത്ത് ഹൈ ജമ്പ്, ലോങ് ജമ്പ്, പോള്‍ വാള്‍ട്ട് എന്നിവയില്‍ ഞങ്ങള്‍ പരിശീലനം നല്‍കുന്ന നിരവധി പേരുണ്ടായിരുന്നു. ആ മത്സരങ്ങളില്‍ പങ്കെടുക്കാനും സഹതാരങ്ങളുമായി മത്സരിക്കാനും അവന് വളരെ താത്പര്യമായിരുന്നു. പോള്‍ വാള്‍ട്ട് ജൂനിയര്‍ ലെവലില്‍ മത്സരിക്കുകയും മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്. ഒമ്പതാം ക്ലാസ് പഠനം കഴിഞ്ഞ് സ്‌കൂള്‍ വിട്ടതിന് ശേഷമാണ് അവന്‍ കരിയറിലെ മികച്ച ഫോമിലേക്കെത്തുന്നത്.'- ബെന്നി പറഞ്ഞു.

പ്രശസ്തരായ ഒട്ടനവധി കായിക താരങ്ങളെ പരിശീലിപ്പിച്ചിട്ടുളള ബെന്നി ഇപ്പോഴും എല്‍ദോസിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ സംഭവത്തെ ഓര്‍ത്തെടുക്കുന്നുണ്ട്. പണമില്ലാതെ വന്നപ്പോള്‍ ഒരു ഘട്ടത്തില്‍ ബെന്നിക്ക് ഹോസ്റ്റല്‍ പൂട്ടേണ്ടി വന്നു. താമസിച്ചിരുന്നവര്‍ പലരും പുതിയ സ്‌കൂളുകളിലേക്ക് മാറി. ആ ഘട്ടത്തില്‍ പതറി നിന്ന എല്‍ദോസിനെ പുതിയ സ്‌കൂളിലേക്കും പുതിയ പരിശീലകന്റെ കീഴില്‍ ചേര്‍ക്കുന്നതും ബെന്നിയാണ്.

ആ വഴിയിലൂടെ യാത്ര ചെയ്താണ് എല്‍ദോസ് പോള്‍ അപ്രാപ്യമെന്ന് കരുതിയ പല ഉയരങ്ങളും ചാടിക്കടക്കുന്നത്. ഇന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട് ആ 25-കാരന്‍ പയ്യന്‍ നില്‍ക്കുന്നതിന് പിന്നില്‍ ബെന്നി മനക്കാടന്‍ എന്ന കായികാധ്യാപകന്റെ പങ്ക് വിസ്മരിക്കാനാവാത്തതാണ്.

Content Highlights: Pole vault was was Eldhose’s first love, says school teacher who identified potential in Ekm athlete


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented