കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപനച്ചടങ്ങില്‍ നിഖാത് സരിനും ശരത് കമലും ഇന്ത്യയെ നയിക്കും


ഉദ്ഘാടനച്ചടങ്ങില്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവും ഹോക്കി നായകന്‍ മന്‍പ്രീത് സിങ്ങുമാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്.

ശരത് കമൽ, നിഖാത് സരിൻ

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപനച്ചടങ്ങില്‍ ഇന്ത്യയെ ബോക്‌സര്‍ നിഖാത് സരിനും ടേബിള്‍ ടെന്നീസ് താരം ശരത് കമലും നയിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് കൊടിയിറങ്ങും.

40 കാരനായ ശരത് കമല്‍ ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. നാല് മെഡലുകളാണ് താരം നേടിയിരിക്കുന്നത്. പുരുഷ ടീം വിഭാഗത്തിലും മിക്‌സഡ് ടീം വിഭാഗത്തിലും സ്വര്‍ണം നേടിയ ശരത് പുരുഷ ഡബിള്‍സില്‍ വെള്ളിയും നേടി. പുരുഷ സിംഗിള്‍സില്‍ താരം ഇന്ന് ഫൈനല്‍ കളിക്കും. ഇതോടെ ശരതിന്റെ ആകെ മെഡല്‍ നേട്ടം അഞ്ചായി ഉയരും.

വനിതകളുടെ ബോക്‌സിങ്ങില്‍ 50 കിലോ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് വിഭാഗത്തില്‍ നിഖാത് സരിന്‍ സ്വര്‍ണം നേടിയിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവും ഹോക്കി നായകന്‍ മന്‍പ്രീത് സിങ്ങുമാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്.

Content Highlights: cwg 2022, commonwealth games 2022, cwg 2022 clossing ceremony, sports news, sports, cwg


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented