Photo: AP
ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ പ്രതീക്ഷയായ ഗുസ്തി താരം ബജ്റംഗ് പൂനിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷന്മാരുടെ 65 കിലോ വിഭാഗം ഗുസ്തിയില്‍
മത്സരിച്ച പൂനിയ നൗറുവിന്റെ ലോവി ബിന്ഗാമിനെ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്.
മത്സരത്തില്‍ പൂനിയ അനായാസ വിജയമാണ് സ്വന്തമാക്കിയത്. വി.എഫ്.എ. (വിക്ടറി ബൈ ഫാള്‍) വഴിയാണ് പൂനിയ വിജയം നേടിയത്. 2020 ടോക്യോ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയ പൂനിയ കോമണ്‍വെല്‍ത്ത് ഗെയിംസിലെ നിലവിലെ ചാമ്പ്യനാണ്.
2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പൂനിയ വെള്ളി നേടിയിരുന്നു. ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ഇന്ത്യയുടെ ഗുസ്തി താരമായ ദീപക് പൂനിയയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. പുരുഷന്മാരുടെ 86 കിലോ വിഭാഗത്തിലാണ് താരം വിജയം നേടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..