ഇന്ത്യൻ വനിതാ ഹോക്കി ടീം (ഫയൽ ചിത്രം)
ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍. പൂള്‍ എ യിലെ മത്സരത്തില്‍ കാനഡയെ കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലെത്തിയത്.
രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. നാലാം ക്വാര്‍ട്ടറിലാണ് ഇന്ത്യ വിജയഗോള്‍ നേടിയത്. ഒരു ഘട്ടത്തില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന് ഇന്ത്യ പിന്നീട് രണ്ട് ഗോളുകള്‍ വഴങ്ങി സമനിലയിലായി. മികച്ച പ്രകടനമാണ് കാനഡയും പുറത്തെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി സലിമ, നവ്‌നീത് കൗര്‍, ലാല്‍റെംസിയാമി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കാനഡയ്ക്ക് വേണ്ടി ബ്രിയന്നി സ്‌റ്റെയേഴ്‌സ്, ഹന്ന ഹോണ്‍ എന്നിവര്‍ ഗോളടിച്ചു. നാലാം ക്വാര്‍ട്ടറില്‍ 51-ാം മിനിറ്റില്‍ ലാല്‍റെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.
ഈ വിജയത്തോടെ പൂള്‍ എ യില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആതിഥേയരായ ഇംഗ്ലണ്ടാണ് പൂള്‍ എ യില്‍ ഒന്നാമത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ച് സെമി ഫൈനലിന് യോഗ്യത നേടുകയായിരുന്നു.
Content Highlights: indian hockey, indian womens hockey team, cwg 2022, commonwealth games 2022, sports news


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..