മാസ്സ് കാണിക്കാന്‍ നോക്കിയതാ.. പക്ഷേ ഒത്തില്ല, വൈറലായി യസ്തികയുടെ വീഴ്ച !


ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ ബാറ്റ് ചെയ്യുമ്പോഴാണ് ഈ രസകരമായ സംഭവം നടന്നത്.

Photo: AFP

ബര്‍മിങ്ങാം: ക്രിക്കറ്റ് എപ്പോഴും നിരവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഇത്തരത്തിലൊരു സംഭവമരങ്ങേറി. ഇന്ത്യന്‍ താരം യസ്തിക ഭാട്ടിയയാണ് ഈ രംഗത്തിലെ നായിക.

ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ ബാറ്റ് ചെയ്യുമ്പോഴാണ് ഈ രസകരമായ സംഭവം നടന്നത്. വിക്കറ്റ് കീപ്പിങ്ങിനിടെ തലയ്ക്ക് പരിക്കേറ്റ താനിയ ഭാട്ടിയയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി യസ്തിക ഭാട്ടിയ ടീമിലിടം നേടി. യസ്തിക ബാറ്റിങ്ങിനായി ഇറങ്ങുമ്പോഴാണ് സംഭവം. ഹെല്‍മറ്റും പാഡും അണിഞ്ഞ് ബാറ്റ് ചെയ്യാനായി ഇറങ്ങിയ യസ്തിക ബൗണ്ടറിയ്ക്കരികേയുള്ള പരസ്യബോഡില്‍ കാലുടക്കി ഗ്രൗണ്ടില്‍ വീണു. പരസ്യബോര്‍ഡ് മറികടന്ന് ഗ്രൗണ്ടിലേക്കിറങ്ങാന്‍ ശ്രമിച്ച താരം പരാജയപ്പെട്ടു.

ഇതുകണ്ട് ഡഗൗട്ടിലിരുന്ന സഹതാരങ്ങള്‍ക്ക് ചിരിയടക്കാനായില്ല. നായിക ഹര്‍മന്‍പ്രീത് കൗറും ഓപ്പണര്‍ സ്മൃതി മന്ദാനയുമടങ്ങുന്ന താരങ്ങള്‍ പൊട്ടിച്ചിരിച്ചു. ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. മാസ്സായി ഗ്രൗണ്ടിലിറങ്ങാന്‍ ശ്രമിച്ച യസ്തിക വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. മത്സരത്തില്‍ ഇന്ത്യയെ കീഴടക്കി ഓസ്‌ട്രേലിയ സ്വര്‍ണമെഡല്‍ നേടി. ഇന്ത്യ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു.

Content Highlights: cwg 2022, commonwealth games 2022, yasthika bhatia, yastika bhatiya, sports news, ind vs aus,cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented