കോമണ്‍വെല്‍ത്ത് ഗെയിംസ്: പുരുഷ ഹോക്കിയില്‍ കാനഡയെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ


പൂള്‍ ബിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ കാനഡയെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് തകര്‍ത്തു

Photo: AFP

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷവിഭാഗം ഹോക്കിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. പൂള്‍ ബിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ കാനഡയെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് തകര്‍ത്തു. ഈ വിജയത്തോടെ പൂള്‍ ബിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാമതെത്തി.

ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിങ്ങും ആകാശ്ദീപ് സിങ്ങും ഇരട്ടഗോള്‍ നേടിയപ്പോള്‍ അമിത് രോഹിദാസ്, ലളിത് കുമാര്‍ ഉപധ്യായ്, ഗുജ്‌റന്ത്, മന്‍ദീപ് സിങ് എന്നിവരും ലക്ഷ്യം കണ്ടു. പൂള്‍ ബിയിലെ ഇന്ത്യയുടെ മൂന്നാം മത്സരമായിരുന്നു ഇത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ ദുര്‍ബലരായ ഘാനയെ എതിരില്ലാത്ത 11 ഗോളിന് തകര്‍ത്തിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും നാല് ഗോള്‍ വീതം നേടി. ഈ വിജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. അടുത്ത മത്സരത്തില്‍ വെയ്ല്‍സാണ് ഇന്ത്യയുടെ എതിരാളി.

പൂള്‍ ബിയില്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ഏഴ് പോയന്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച ഗോള്‍ ശരാശരിയുടെ ബലത്തില്‍ ഇന്ത്യ ഒന്നാമതെത്തി.

Content Highlights: cwg 2022, indian hockey team, india vs canada hockey, commonwealth games 2022, sports news, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented