കോമണ്‍വെല്‍ത്ത് ഗെയിംസ്: 10 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ പ്രിയങ്കയ്ക്ക് വെള്ളി


പ്രിയങ്കയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

Photo: AFP

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡല്‍ നേടി. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ മൂന്നാം അത്‌ലറ്റിക്‌സ് മെഡലാണിത്.

10 കിലോമീറ്റര്‍ 43 മിനിറ്റും 38 സെക്കന്‍ഡുമെടുത്താണ് പ്രിയങ്ക പൂര്‍ത്തിയാക്കിയത്. പ്രിയങ്കയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഓസ്‌ട്രേലിയയുടെ ജെമീമ മോണ്‍ടാങ് ഈ ഇനത്തില്‍ സ്വര്‍ണം നേടി. 42 മിനിറ്റും 34 സെക്കന്‍ഡും കൊണ്ട് താരം മത്സരം പൂര്‍ത്തിയാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡും താരം സ്വന്തമാക്കി. കെനിയയുടെ എമിലി വാമൂസി എന്‍ഗിയ്ക്കാണ് വെങ്കലം.

ഇന്ത്യയുടെ തന്നെ ഭാവന ജാട്ടും മത്സരത്തിനുണ്ടായിരുന്നു. താരം പത്താം സ്ഥാനം നേടി. ആദ്യ നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പ്രിയങ്ക എതിരാളികളേക്കാള്‍ മുന്നിലായിരുന്നു. താരം സ്വര്‍ണം നേടുമെന്നുതന്നെയാണ് കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി മത്സരത്തിന്റെ അവസാനം ഓസ്‌ട്രേലിയന്‍ താരം മുന്നിലെത്തുകയായിരുന്നു. പ്രിയങ്കയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്.

Content Highlights: priyanka goswami, cwg 2022, commonwealth games 2022, birmingham 2022, sports news, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented