കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ പാകിസ്താനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ


അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ വിജയശില്‍പ്പി

Photo: AFP

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പൂള്‍ എ യില്‍ നടന്ന മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെയാണ് ഇന്ത്യ തകര്‍ത്തത്. എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. പാകിസ്താന്‍ വനിതകള്‍ ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ വെറും 11.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സ്മൃതി 42 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 63 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ ടീം ഓസ്‌ട്രേലിയയോട് പൊരുത്തിത്തോറ്റിരുന്നു.

18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 32 റണ്‍സെടുത്ത ഓപ്പണര്‍ മുനീബ അലിയ്ക്ക് മാത്രമാണ് തിളങ്ങാനായത്. മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. ഇന്ത്യയ്ക്ക് വേണ്ടി രാധ യാദവും സ്‌നേഹ് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പാകിസ്താന്‍ 18 ഓവറില്‍ 99 റണ്‍സിന് ഓള്‍ ഔട്ടായി.

100 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതിയ്‌ക്കൊപ്പം ഷഫാലി വര്‍മയാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ 9 പന്തില്‍ 16 റണ്‍സെടുത്ത താരത്തെ തൂബ ഹസ്സന്‍ പുറത്താക്കി. ആദ്യ വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഷഫാലി ക്രീസ് വിട്ടത്. പിന്നാലെ ക്രീസിലെത്തിയ മേഘ്‌ന 14 റണ്‍സെടുത്ത് പുറത്തായി. ജെമീമ റോഡ്രിഗസ് രണ്ട് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഇതോടെ ഇന്ത്യ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. അടുത്ത മത്സരത്തില്‍ ബാര്‍ബഡോസിനെ കീഴടക്കിയാല്‍ ഇന്ത്യയ്ക്ക് സെമിയിലെത്താം.

Content Highlights: cwg 2022, india vs pakistan, cricket, india vs pakistan womens cricket, ind vs pak, cwg cricket

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented