Photo: PTI
ബിര്‍മിങ്ങാം: 20220 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ഹോക്കി താരം നവ്ജോത് കൗറിന് കോവിഡ് 19 സ്ഥിരീകരിച്ചു. മിഡ്ഫീല്‍ഡറായ നവ്ജോത് രോഗബാധിതയായതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി.
27 കാരിയായ നവ്ജോത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. നവ്ജോതിന് പകരം സോണിക 18 അംഗ ഇന്ത്യന്‍ ടീമിലിടം നേടി. ഇന്ത്യന്‍ വനിതാ ടീം ആദ്യ മത്സരത്തില്‍ വിജയം നേടിയിരുന്നു. ഘാനയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ വിജയമാഘോഷിച്ചത്.
2014 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീം അംഗമാണ് നവ്ജോത്. താരത്തിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
നവ്ജോതിനെക്കൂടാതെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ പൂജ വസ്ത്രാകറിനും എസ് മേഘ്നയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇരുവരും രോഗമുക്തരായതിനെത്തുടര്‍ന്ന് ടീമിലിടം നേടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..