Photo: AP
ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സുരക്ഷാപിഴവുകള്‍ മുന്‍നിര്‍ത്തി ഗുസ്തി മത്സരവേദി ഒഴിപ്പിച്ചു. ഗുസ്തി വേദിയുടെ മുകളില്‍ ഘടിപ്പിച്ച ശബ്ദോപകരണം താഴെ വീണതോടെയാണ് അധികൃതര്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി വേദി ഒഴിപ്പിച്ചത്.
ഉപകരണം വീണയുടന്‍ കളിക്കാരോടും കാഴ്ചക്കാരോടും ഉടന്‍ തന്നെ വേദി വിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുമണിക്കൂറോളം മത്സരങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
ഇംഗ്ലണ്ടില്‍ രാവിലെ 11.22 നാണ് സംഭവം നടന്നത്. പിന്നീട് സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം 12.15 ന് മത്സരങ്ങള്‍ പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും അത് നടന്നില്ല. ഒടുവില്‍ രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് മത്സരങ്ങള്‍ പുനരാരംഭിച്ചത്. ശബ്ദോപകരണം വീണതിനാല്‍ വേദി ഒന്നടങ്കം പരിശോധിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ഇതുമൂലമാണ് മത്സരങ്ങള്‍ വൈകിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്
അറിയിച്ചു.
Content Highlights: cwg2022, commonwealth games 2022, cwg, security problem in cwg, cwg birmingham, sports
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..