ബര്‍മിങ്ങാമില്‍ ശ്രീക്ക് വെള്ളിത്തിളക്കം; ആഘോഷത്തിമിര്‍പ്പില്‍ 'പാര്‍വതി'


ടിജോ ജോസ്

ശ്രീശങ്കറിന്റെ നേട്ടം പാലക്കാട് യാക്കരയിലെ 'പാര്‍വതി' വീട്ടില്‍ വെള്ളിയാഴ്ച വാക്കുകളിലൊതുക്കാനാവാത്ത സന്തോഷം നിറച്ചു

ശ്രീശങ്കറിന്റെ പാലക്കാട് യാക്കരയിലെ വീട്ടിൽ ആഹ്ലാദം പങ്കുവെക്കുന്ന അമ്മ ബി.എസ്. ബിജിമോളും സഹോദരി ശ്രീപാർവതിയും

പാലക്കാട്: ''കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ എന്നത് സ്വപ്നം തന്നെയായിരുന്നു. ഈ വെള്ളി സ്വര്‍ണം തന്നെയാണ്'' - ശ്രീശങ്കറിന്റെ ലോങ്ജമ്പിലെ വെള്ളിമെഡല്‍ നേട്ടത്തെക്കുറിച്ച് അമ്മ ബി.എസ്. ബിജിമോള്‍ പറഞ്ഞു. ശ്രീശങ്കറിന്റെ നേട്ടം പാലക്കാട് യാക്കരയിലെ 'പാര്‍വതി' വീട്ടില്‍ വെള്ളിയാഴ്ച വാക്കുകളിലൊതുക്കാനാവാത്ത സന്തോഷം നിറച്ചു.

''ഒളിമ്പിക്‌സിലും ലോകചാമ്പ്യന്‍ഷിപ്പിലും മെഡല്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. അതുകൊണ്ടുതന്നെ കോമണ്‍വെല്‍ത്തില്‍ മെഡല്‍ അനിവാര്യമായിരുന്നു. അത് കിട്ടിയതില്‍ ഏറെ സന്തോഷമുണ്ട്. എല്ലാദിവസവും ഒരുപോലെയാവില്ലല്ലോ. ആദ്യ മൂന്ന് ജമ്പിലും ചെറിയ പോരായ്മകളുണ്ടായി. തുടര്‍ന്ന് ചെറിയ സമ്മര്‍ദമുണ്ടായി. നാലാമത്തെ ജമ്പ് ഒരു മില്ലീമീറ്റിറിന് ഫൗളായെങ്കിലും അതാണ് ആത്മവിശ്വാസം കൂട്ടിയത്. അതോടെ ചാടാനാവുമെന്നുറപ്പായി. അവസാനത്തെ ജമ്പില്‍ സ്വര്‍ണത്തിലേക്ക് പോകുമെന്നാണ് കരുതിയത്. എന്നാലും സാരമില്ല, ഇത് സ്വര്‍ണം തന്നെയാണ്'' - ബിജിമോള്‍ പറഞ്ഞു.

''ആഘോഷം കഴിഞ്ഞ് ഉറങ്ങിയപ്പോള്‍ പുലര്‍ച്ചെ അഞ്ചുമണിയായി'' - ശ്രീശങ്കറിന്റെ സഹോദരിയും തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയുമായ ശ്രീപാര്‍വതി പറഞ്ഞു.

ശ്രീശങ്കറും അച്ഛനും പരിശീലകനുമായ എസ്. മുരളിയും വീട്ടില്‍നിന്ന് പോയിട്ട് രണ്ടുമാസത്തിലേറെയായി. മൊണോക്കോയില്‍ നടക്കുന്ന ഡയമണ്ട് ലീഗ്കൂടി കഴിഞ്ഞേ നാട്ടിലേക്ക് തിരിക്കൂ. '12-ന് നാട്ടിലേക്ക് തിരിച്ചെത്താനാണ് തീരുമാനിച്ചിരുന്നത്. മഴ തുടരുന്നതിനാല്‍ നാട്ടിലെ പരിശീലനം മുടങ്ങുമോയെന്ന ആശങ്കയുണ്ട്'' - ബിജിമോള്‍ പറഞ്ഞു. 30-ന് യൂറോപ്പില്‍ മറ്റൊരു മത്സരവുമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ നാട്ടിലേക്കുവന്ന് പ്രാക്ടീസ് ചെയ്യാനാണ് തീരുമാനം.

''മത്സരം തുടങ്ങുംമുമ്പ് ചേട്ടന് ടെന്‍ഷനൊന്നുമില്ലായിരുന്നു. കണ്ടാല്‍ അങ്ങനെ തോന്നുമെന്നേയുള്ളൂ. എല്ലാ മത്സരത്തിനുമുമ്പും ഇങ്ങനെയാണ്'' - ശ്രീപാര്‍വതി പറഞ്ഞു.

ഒളിമ്പിക്‌സിലും ലോകചാമ്പ്യന്‍ഷിപ്പിലും ശ്രീശങ്കര്‍ മത്സരിക്കുമ്പോള്‍ വീട്ടില്‍ ആഘോഷം തന്നെയായിരുന്നു. എന്നാല്‍, രണ്ടു ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടാത്തത് നിരാശയുണ്ടാക്കി. അതിനുള്ള പരിഹാരമായി ഈ വെള്ളി. വെള്ളിയാഴ്ച പുലര്‍ച്ചെ ശ്രീശങ്കറിന്റെ മത്സരം കാണാന്‍ യാക്കരയിലെ വീട്ടിലേക്ക് ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. മെഡല്‍ നേടിയതോടെ ആര്‍പ്പുവിളിച്ചും പടക്കംപൊട്ടിച്ചും ആഘോഷിച്ചു.

Content Highlights: commonwealth games medal celebrations in Murali Sreeshankar s home in yakkara

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented