പ്രത്യേക രീതിയിലുള്ള പന്ത്, ഏറിലെ കൃത്യത; അറിയാം ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച്...


സ്വന്തം ലേഖകന്‍

അപാരമായ കൃത്യത ആവശ്യമുള്ള മത്സരയിനമാണിത്. പേര് പോലെ തന്നെ പന്ത് ഉപയോഗിച്ചുള്ള കളി തന്നെയാണ് ലോണ്‍ ബോള്‍സ്

Representative Image / Photo: Getty Images

ന്ത്യയിലെ കായിക പ്രേമികള്‍ മിക്കവരും ഇതിനോടകം ലോണ്‍ ബോള്‍സ് എന്താണെന്ന് പരതി നോക്കിയവരാകും. ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ലോണ്‍ ബോള്‍സ് സ്വര്‍ണ നേട്ടം തന്നെയായിരുന്നു അതിന് പിന്നില്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തങ്ങളുടെ ആദ്യ ഫൈനലില്‍ തന്നെ ഇന്ത്യയുടെ വനിതാ ലോണ്‍ ബോള്‍സ് ടീം സ്വര്‍ണ മെഡലില്‍ മുത്തമിട്ടതോടെ പലരും ഈ കളിയെന്തെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ്. അറിയാം ലോണ്‍ ബോള്‍സിനെ കുറിച്ച്.

ഒറ്റയ്ക്കും ടീമായും കളിക്കാവുന്ന കളിയാണ് ബോള്‍സ് എന്നറിയപ്പെടുന്നത്. ഇന്‍ഡോര്‍ സാഹചര്യത്തില്‍ കളിക്കുന്ന ബോള്‍സ് ഗെയിമിനെ ഇന്‍ഡോര്‍ ബോള്‍സ് എന്നും ഔട്ട്‌ഡോര്‍ സാഹചര്യത്തില്‍ കളിക്കുന്നതിനെ ലോണ്‍ ബോള്‍സ് എന്നും പറയുന്നു. ഇതില്‍ ലോണ്‍ ബോള്‍സാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമായുള്ളത്. സിംഗിള്‍സ്, ഡബിള്‍സ്, ട്രിപ്പിള്‍സ്, ഫോര്‍സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ഫോര്‍സ് വിഭാഗത്തിലാണ് ഇന്ത്യന്‍ വനിതകള്‍ കഴിഞ്ഞ ദിവസം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.

Photo: Getty Images

അപാരമായ കൃത്യത ആവശ്യമുള്ള മത്സരയിനമാണിത്. പേര് പോലെ തന്നെ പന്ത് ഉപയോഗിച്ചുള്ള കളി തന്നെയാണ് ലോണ്‍ ബോള്‍സ്. ഇന്‍ഡോര്‍ ബോള്‍സില്‍ ഉപയോഗിക്കുന്ന പന്തിനേക്കാള്‍ ലോണ്‍ ബോള്‍സില്‍ ഉപയോഗിക്കുന്ന പന്തിന് ഭാരം കൂടുതലായിരിക്കും. കൂടാതെ ഒരു വശം കൂടുതല്‍ ഉരുണ്ടതുമായിരിക്കും. ഇത് പന്ത് കൂടുതല്‍ വളഞ്ഞ് സഞ്ചരിക്കാന്‍ സഹായകമാകും. പന്ത് ഇത്തരത്തില്‍ അല്ലാത്തതിനാല്‍ ഇന്‍ഡോര്‍ ബോള്‍സില്‍ കളിക്കാര്‍ക്ക് പന്ത് വളഞ്ഞ് സഞ്ചരിക്കാന്‍ അത് പ്രത്യേകമായി സ്പിന്‍ ചെയ്യേണ്ടിവരും.

ലോണ്‍ ബോള്‍സില്‍ ഉപയോഗിക്കുന്ന പന്ത് സാധാരണ മരം, റബ്ബര്‍, പ്ലാസ്റ്റിക്ക് റെക്‌സിന്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. കളിക്കാര്‍ക്ക് പന്തില്‍ ഗ്രിപ്പ് നല്‍കുന്നതിനായി പ്രത്യേക സംവിധാനവുമുണ്ടാകും. 112 മില്ലീ മീറ്റര്‍ മുതല്‍ 134 മി.മീ വരെയാണ് പന്തിന്റെ വ്യാസം. ഭാരം 1.59 കിലോയും.

ജാക്ക് എന്നും കിറ്റി എന്നും വിളിക്കുന്ന ചെറിയ പന്താണ് ഈ കളിയിലെ പ്രധാനി. ഇത് മഞ്ഞ നിറത്തിലും വെള്ള നിറത്തിലും ഉണ്ടാകും. കളിക്കാന്‍ തങ്ങള്‍ എറിയുന്ന ബോളുകള്‍ ഈ ജാക്കിന് എത്ര അടുത്ത് എത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിജയപരാജയങ്ങള്‍.

ലോണ്‍ ബോള്‍സ് ഫോര്‍സ് മത്സരത്തില്‍ ആദ്യം ബൗള്‍ ചെയ്യുന്നയാളെ ലീഡ് എന്നാണ് വിളിക്കുക. രണ്ടാമത് ബൗള്‍ ചെയ്യുന്നയാള്‍ സെക്കന്‍ഡും മൂന്നാമത്തെയാള്‍ തേര്‍ഡും അവസാനം പന്തെറിയുന്നയാള്‍ സ്‌കിപ് എന്നുമാണ് അറിയപ്പെടുന്നത്. ഇതില്‍ അവസാനം പന്തെറിയുന്നയാളാണ് ക്യാപ്റ്റന്‍. ഇന്ത്യയുടെ മത്സരത്തിനിടെ രൂപ റാണി ടിര്‍കി ഇത്തരത്തില്‍ സഹ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് കണ്ടിട്ടില്ലേ.

Photo: PTI

ചതുരാകൃതിയിലുള്ള മൈതാനത്താണ് ലോണ്‍ ബോള്‍സ് നടക്കുക. പുല്ലിന്റെ പ്രതലത്തിലും സിന്തറ്റിക്ക് പ്രതലത്തിലും മത്സരങ്ങള്‍ നടക്കും. കോമണ്‍വെല്‍ത്തില്‍ പുല്‍മൈതാനമാണ് മത്സരത്തിന് ഉപയോഗിക്കുന്നത്. ഈ മൈതാനത്തെ ബോളിങ് ഗ്രീന്‍ എന്നാണ് വിളിക്കുന്നത്. ഇതിനെ വിവിധ സ്ട്രിപ്പുകളായി തരംതിരിച്ചിരിക്കും. റിങ്ക്‌സ് എന്നാണ് ഈ ഭാഗത്തെ പറയുന്നത്. ഓരോ റിങ്കിനും രണ്ട് അറ്റങ്ങള്‍ ഉണ്ടായിരിക്കും. കോയിന്‍ ടോസ് ചെയ്താണ് മത്സരം ആരംഭിക്കുന്നത്. ടോസ് ജയിക്കുന്ന ടീമാണ് മത്സരം ഏത് അറ്റത്തുനിന്നാണ് ആരംഭിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. ജയിക്കുന്ന ടീമിലെ അംഗം തങ്ങള്‍ തിരഞ്ഞെടുത്ത അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് ജാക്ക് എറിയും. 600 മി.മീ നീളവും 360 മി.മീ വീതിയുമുള്ള മാറ്റില്‍ നിലയുറപ്പിച്ചാകണം കളിക്കാര്‍ ബോള്‍ ചെയ്യേണ്ടത്. ഇവിടെ നിന്നും ത്രോ ചെയ്യുന്ന ജാക്ക് 23 മീറ്ററെങ്കിലും അകലേക്ക് പോയാലെ നിയമപരമായി മത്സരം ആംഭിക്കാനാകൂ. ജാക്കിന്റെ ചലനം അവസാനിച്ച ശേഷം അത് റിങ്കിന്റെ മധ്യഭാഗത്തേക്ക് മാറ്റിവെയ്ക്കും. തുടര്‍ന്നാണ് ബോളിങ് ആരംഭിക്കുക.

പന്തെറിയുന്ന താരത്തിന്റെ കാലിന്റെ ഒരു ഭാഗം എറിയുന്ന സമയത്ത് മാറ്റില്‍ ഉണ്ടായിരിക്കണം. എതിര്‍ ടീമിനേക്കാള്‍ നിങ്ങളുടെ ടീം എറിയുന്ന പന്തുകള്‍ ജാക്കിന് ഏറ്റവും അടുത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. ലോണ്‍ ബോള്‍സ് ഫോര്‍സ് മത്സരത്തില്‍ ഒരു ടീം അംഗത്തിന് ഒരു റൗണ്ടില്‍ രണ്ട് ത്രോകളാണ് ഉണ്ടായിരിക്കുക. ഓരോ റൗണ്ടിനെയും എന്‍ഡ് എന്നാണ് പറയുക. ഇത്തരത്തില്‍ 15 എന്‍ഡുകളിലായാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബോള്‍സ് ഫോര്‍സ് മത്സരങ്ങള്‍ നടക്കുന്നത്.

Photo: Getty Images

ഓരോ എന്‍ഡിലും എട്ട് ബോളിങ് വീതമാണ് ഉണ്ടായിരിക്കുക. ഇത് അവസാനിച്ച ശേഷം ഏത് ടീമിന്റെ പന്താണോ ജാക്കിന് ഏറ്റവും തൊട്ടടുത്തുള്ളത് ആ ടീമിനാണ് പോയന്റ് ലഭിക്കുക. ഇനി ഒരു ടീമിന്റെ മൂന്ന് ബോളുകള്‍ എതിര്‍ടീമിന്റെ ബോളുകളേക്കാള്‍ ജാക്കിന് ഏറ്റവും അടുത്താണെങ്കില്‍ ആ ടീമിന് മൂന്ന് പോയന്റ് ലഭിക്കും. ഒരു പന്താണ് അടുത്തുള്ളതെങ്കില്‍ ഒരു പോയന്റും. ഇത്തരത്തില്‍ ആദ്യം 21 പോയന്റ് നേടുന്ന ടീം അല്ലെങ്കില്‍ എല്ലാ എന്‍ഡുകളും അവസാനിച്ച ശേഷം പോയന്റ് നിലയില്‍ മുന്നിലുള്ള ടീം വിജയികളാകും.

ബര്‍മിങ്ങാമില്‍ ഇന്ത്യ സ്വര്‍ണം നേടിയ മത്സരം 15 എന്‍ഡുകളുള്ളതായിരുന്നു. ഇനി 15 എന്‍ഡുകള്‍ക്ക് ശേഷം പേയന്റ് നില തുല്യമായാല്‍ ഒരു എന്‍ഡ് മത്സരം കൂടി നടത്തി വിജയകളെ കണ്ടെത്തും. ഓരോ ഇവന്റുകളിലും എന്‍ഡുകളുടെ എണ്ണം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.

Content Highlights: commonwealth games 2022 What is Lawn Bowls and how are points scored

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022

Most Commented