തൂലിക മാനിന് വെള്ളി, സൗരവ് ഘോഷാലിനും തേജസ്വിന്‍ ശങ്കറിനും വെങ്കലം


തൂലിക മാന്നും തേജസ്വിൻ ശങ്കറും | Photo: ANI, PTI

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുന്നു. ഗെയിംസിലെ ആറാംദിനമായ ബുധനാഴ്ച വനിതകളുടെ 78 കിലോഗ്രാം ജൂഡോയില്‍ തൂലിക മാന്‍ വെള്ളി നേടി. പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ ലവ്പ്രീത് സിങും ഗുര്‍ദീപ് സിങും സ്‌ക്വാഷില്‍ സൗരവ് ഘോഷാലും ഹൈജംപില്‍ തേജസ്വിന്‍ ശങ്കറും വെങ്കലം നേടി. ഫൈനലില്‍ സ്‌ക്വാട്ട്ലാന്‍ഡിന്റെ സാറാ അഡ്ലിങ്ടണോടാണ് തൂലിക പരാജയപ്പെട്ടത്. സൗരവ് ഘോഷാല്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് വില്‍സ്ട്രോപ്പിനെ തോല്‍പ്പിക്കുകയായിരുന്നു (11-6, 11-1, 11-4).

ബോക്സിങ്ങില്‍ നിഖാത് സരിനും ഹുസാമുദ്ദീന്‍ മുഹമ്മദും നീതു ഗംഗാസും സെമിഫൈനലില്‍ എത്തി മെഡല്‍ ഉറപ്പിച്ചതോടെ ആറാംദിനവും ഇന്ത്യയ്ക്ക് അഭിമാനകരമായി.

ചൊവ്വാഴ്ച ഇന്ത്യയുടെ മിക്സഡ് ബാഡ്മിന്റണ്‍ ടീം വെള്ളിനേടിയിരുന്നു. അഞ്ചു സ്വര്‍ണമടക്കം 18 മെഡലുമായി പട്ടികയില്‍ ആറാമതാണ് ഇന്ത്യ. 42 സ്വര്‍ണവുമായി ഓസ്ട്രേലിയ മുന്നില്‍നില്‍ക്കുന്നു.

ഭാരമുയര്‍ത്തി വീണ്ടും

ഭാരോദ്വഹനത്തില്‍ 355 കിലോഗ്രാം ഉയര്‍ത്തിയാണ് (സ്നാച്ചില്‍ 163, ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 192) പഞ്ചാബുകാരനായ ലവ്പ്രീത് മെഡല്‍ സ്വന്തമാക്കിയത്. കാമറൂണിന്റെ എന്‍ഗാജ ന്യാബേയു (361 കിലോഗ്രാം) സ്വര്‍ണം നേടി.

മെഡലുറപ്പുകള്‍

പുരുഷന്മാരുടെ 57 കിലോഗ്രാം ബോക്സിങ്ങില്‍ നമീബിയ ട്രയാഗെയ്നെ 4-1ന് കീഴടക്കിയാണ് ഹുസാമുദ്ദീന്‍ മുഹമ്മദ് സെമി ഫൈനലില്‍ എത്തിയത്. വനിതകളുടെ 48 കിലോഗ്രാം ബോക്സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍നിന്ന് അയര്‍ലന്‍ഡിന്റെ നിക്കോള്‍ ക്ലൈഡ് പിന്മാറിയതോടെ സെമിഫൈനലിലെത്തി നീതുവും മെഡല്‍ ഉറപ്പിച്ചു.

Content Highlights: commonwealth games 2022 tulika maan wins silver bronze for sourav ghosal and tejaswin shankar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented