ശ്രീശങ്കറിന്റെ നേട്ടം ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവിയുടെ ശുഭസൂചന; അഭിനന്ദനവുമായി പ്രധാനമന്ത്രി


Photo: PTI, ANI

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ ലോങ് ജംപില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ മലയാളി താരം മുരളി ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീശങ്കറിന്റെ പ്രകടനം ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവിക്ക് ശുഭസൂചകമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

'കോമണ്‍വെല്‍ത്ത് ഗെയിംസിലെ എം. ശ്രീശങ്കറിന്റെ വെള്ളി മെഡല്‍ ഏറെ പ്രത്യേകതയുള്ളതാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജമ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ഭാവിക്ക് ശുഭസൂചകമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. വരുംകാലങ്ങളിലും അദ്ദേഹം മികവ് പുലര്‍ത്തട്ടെ.' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച നടന്ന ഫൈനലില്‍ 8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ബര്‍മിങ്ങാമില്‍ രാജ്യത്തിന്റെ അഭിമാനമായത്. സ്വര്‍ണമെഡല്‍ നേടിയ ബഹമാസ് താരം ലഖ്വന്‍ നയ്‌രന്‍ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും, ചാടുന്ന സമയത്ത് കാറ്റിന്റെ ശക്തി കുറവായിരുന്നതാണ് നയ്രനെ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കാന്‍ സഹായിച്ചത്. 1978-ലെ കാനഡ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ സുരേഷ് ബാബുവിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കൂടിയാണ് ശ്രീ സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights: commonwealth games 2022 PM modi on Murali Sreeshankar s Long Jump Silver

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented