സ്റ്റീവ് വോ കാണിച്ചു, പഥക് പഠിച്ചു... ലോണ്‍ ബോള്‍


സിറാജ് കാസിം

സ്റ്റീവിന്റെ ക്ഷണം സ്വീകരിച്ച് ഓസ്ട്രേലിയയിലെത്തിയ പഥക് കളി കണ്ടു, പഠിച്ചു, പിന്നീട് ആ കളിയില്‍ അന്താരാഷ്ട്ര കോച്ചാകാനുള്ള കോഴ്സും പാസായി

Photo: AFP

കൊച്ചി: ക്രിക്കറ്റ് കളിക്കാനെത്തിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയെ എം.കെ. പഥക് എന്ന ലോക്കല്‍ അമ്പയര്‍ കണ്ടുമുട്ടുന്നത് ജംഷേദ്പുരിലെ സ്റ്റേഡിയത്തിലാണ്. ക്രിക്കറ്റിന്റെ ഇടവേളകളില്‍ സ്റ്റീവ് വോയും കൂട്ടുകാരും കളിച്ചിരുന്ന ഒരു കളികണ്ട് അതില്‍ ആകൃഷ്ടനായ പഥക് സ്റ്റീവിനോട് അതേപ്പറ്റി ചോദിച്ചു. ഈ കളി കളിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ ഓസ്ട്രേലിയയിലേക്കു വരൂ എന്നായിരുന്നു സ്റ്റീവിന്റെ മറുപടി.

സ്റ്റീവിന്റെ ക്ഷണം സ്വീകരിച്ച് ഓസ്ട്രേലിയയിലെത്തിയ പഥക് കളി കണ്ടു, പഠിച്ചു, പിന്നീട് ആ കളിയില്‍ അന്താരാഷ്ട്ര കോച്ചാകാനുള്ള കോഴ്സും പാസായി. പഥക് പഠിച്ച ആ കളിയുടെ പേര്, ലോണ്‍ ബോള്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീം ചരിത്രത്തില്‍ ആദ്യമായി ലോണ്‍ ബോള്‍ സ്വര്‍ണം നേടുമ്പോള്‍ രാജ്യം കടപ്പെട്ടിരിക്കുന്നത് എം.കെ. പഥക് എന്ന കോച്ചിനോടാണ്.

പത്തുവര്‍ഷത്തിലേറെ ഇന്ത്യയുടെ ചീഫ് കോച്ചായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ പഥകാണ് രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ സഹായത്തോടെ ലോണ്‍ ബോള്‍ അക്കാദമി തുടങ്ങിയത്. ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ മാത്രം കളിച്ചിരുന്ന ലോണ്‍ബോള്‍ പതുക്കെ ഡല്‍ഹിയിലേക്കും ബിഹാറിലേക്കുമൊക്കെ എത്തുന്ന സമയത്താണ് പഥക് സ്റ്റീവ് വോയെ കണ്ടുമുട്ടിയത്.

എം.കെ. പഥക്

''ഓസ്ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ ജംഷേദ്പുരിലെ മത്സരത്തില്‍ ഞാനായിരുന്നു ലോക്കല്‍ അമ്പയര്‍. അന്ന് ഫോര്‍ത്ത് അമ്പയറൊന്നുമില്ലാതിരുന്നതിനാല്‍ ഗ്രൗണ്ട് മാര്‍ക്കിങ്ങും പിച്ച് മാര്‍ക്കിങ്ങുമൊക്കെ ലോക്കല്‍ അമ്പയര്‍ നോക്കണം. അങ്ങനെ ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴാണ് സ്റ്റീവ് വോയും കൂട്ടുകാരും ഒരു പ്രത്യേകതരം മരംകൊണ്ടുള്ള ബോള്‍ ഉരുട്ടിക്കളിക്കുന്നതു കണ്ടത്. നിറമുള്ള ബോളുകളും അവരുടെ കളിതമാശകളോടെയുള്ള പന്തുരട്ടലുമൊക്കെ കണ്ടപ്പോള്‍ എനിക്കു വലിയ താത്പര്യം തോന്നി. സ്റ്റീവ് നല്‍കിയ ബോള്‍ ഞാന്‍ ഉരുട്ടിനോക്കിയപ്പോള്‍ നല്ല രസംതോന്നി. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ഓസ്ട്രേലിയയില്‍ എത്തിയപ്പോഴാണ് മാര്‍ക്ക് വോയും റോഡ് മാര്‍ഷുമെല്ലാം ലോണ്‍ ബോളില്‍ സമര്‍ഥരാണെന്നു മനസ്സിലായത്.

മെല്‍ബണിലെ സ്ഥാപനത്തില്‍ ചേര്‍ന്നാണ് ഞാന്‍ അന്താരാഷ്ട്ര കോച്ചിങ് കോഴ്സ് വിജയിച്ചത്. തുടര്‍ന്ന് റാഞ്ചിയില്‍ ലോണ്‍ബോള്‍ അക്കാദമി സ്ഥാപിച്ച് പരിശീലനം തുടങ്ങി. ഒട്ടേറെ ദേശീയ, ലോക താരങ്ങളെ സൃഷ്ടിക്കാന്‍ അക്കാദമിക്ക് സാധിച്ചു. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ പലരും ഈ അക്കാദമിയുടെ സൃഷ്ടികളാണ്.'' - പഥക് ലോണ്‍ ബോളിലെത്തിയ കഥ 'മാതൃഭൂമി'യുമായി പങ്കുവെച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ബെര്‍മിങ്ങാമിലേക്കു പോകാന്‍ സാധിച്ചില്ലെങ്കിലും ടീമിലെ എല്ലാ കളിക്കാരെയെല്ലാം വിളിച്ചു സംസാരിക്കാറുണ്ടെന്നും പഥക് പറഞ്ഞു. ''ഫൈനലിന്റെ തലേന്നുകൂടി കുട്ടികളുമായി ഞാന്‍ സംസാരിച്ചു. ലോകറാങ്കിങ്ങില്‍ മൂന്നാമതായ ദക്ഷിണാഫ്രിക്കയുടെ പെരുമകണ്ട് ഭയപ്പെടേണ്ടെന്ന് ഞാന്‍ അവരോടു പറഞ്ഞു. ലോകത്തെ ഒന്നും രണ്ടും റാങ്കുകാരായ ഓസ്ട്രേലിയയും ന്യൂസീലന്‍ഡും മത്സരിച്ച ഏഷ്യ പസഫിക് ലോണ്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനം ഓര്‍ക്കാനും ഞാന്‍ അവരോടു പറഞ്ഞു.'' - പഥക് പറഞ്ഞു.

സ്വര്‍ണം നേടിയ ടീമിലെ നാലുപേരും ലോകനിലവാരമുള്ള താരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: commonwealth games 2022 mk pathak lawn bowls coach

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented