മലേഷ്യയോട് തോല്‍വി; ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി


Photo: twitter.com/BAI_Media

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ നിലവിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ ഇന്ത്യയ്ക്ക് നിരാശ. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോള്‍ഡ് കോസ്റ്റില്‍ നേടിയ സ്വര്‍ണം ഇന്ത്യയ്ക്ക് നിലനിര്‍ത്താനായില്ല. കലാശപ്പോരില്‍ മലേഷ്യയോട് 1-3ന് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന്റെ പ്രകടനം വെള്ളിയിലൊതുങ്ങി. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയ്ക്ക് മുന്നില്‍ അടിയറ വെച്ച സ്വര്‍ണ മെഡല്‍ മലേഷ്യന്‍ ടീം ഇത്തവണ തിരികെ പിടിച്ചു. അവരുടെ നാലാം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്.

സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി ഡബിള്‍സ് സഖ്യത്തിന്റെയും സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തിന്റെയും തോല്‍വികളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. സ്വര്‍ണ മെഡല്‍ മത്സരത്തില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കുകാരനായ ലക്ഷ്യ സെന്നിനെ കളത്തിലിറക്കാതെയാണ് ഇന്ത്യ കളിച്ചത്.

കലാശപ്പോരിലെ ആദ്യ പോരാട്ടത്തില്‍ ലോക ഏഴാം നമ്പറുകാരായ സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി ഡബിള്‍സ് സഖ്യം ആരോണ്‍ ചിയ - സോ വൂയി യിക് സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-18, 21-15) തോറ്റു.

എന്നാല്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധു, ഗോ ജിന്‍ വെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്ത് ടീമിനെ ഒപ്പമെത്തിച്ചു. പക്ഷേ തുടര്‍ന്ന് നടന്ന പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് തന്നേക്കാള്‍ റാങ്കിങ്ങില്‍ പിന്നിലുള്ള ടിസെ യോങ്ങിനോട് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെട്ടതോടെ ഇന്ത്യ ഞെട്ടി. ഇതോടെ മലേഷ്യ 2-1ന്റെ നിര്‍ണായ ലീഡ് സ്വന്തമാക്കി.

തുടര്‍ന്ന് നടന്ന വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ് - ജോളി ട്രീസ സഖ്യം പേര്‍ളി ടീന്‍ - തിന്ന മുരളീധരന്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീമിന്റെ പതനം പൂര്‍ത്തിയായി. മലേഷ്യ സ്വര്‍ണ മെഡലുമായി മടങ്ങി. ബാഡ്മിന്റണ്‍ മിക്‌സഡ് ടീമിന്റെ വെള്ളി നേട്ടത്തോടെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമുള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി.

Content Highlights: commonwealth games 2022 India Win Silver In Badminton Mixed Team

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented