ടേബിള്‍ ടെന്നീസില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യന്‍ പുരുഷ ടീം; ഇന്ത്യയുടെ സ്വര്‍ണ നേട്ടം അഞ്ചായി


Photo: twitter.com

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തങ്ങളുടെ ആധിപത്യം തുടര്‍ന്ന് ഇന്ത്യന്‍ പുരുഷ ടേബിള്‍ ടെന്നീസ് ടീം. ചൊവ്വാഴ്ച നടന്ന ഫൈനലില്‍ സിങ്കപ്പുരിനെ 3-1ന് തകര്‍ത്ത ഇന്ത്യന്‍ ടീം സ്വര്‍ണമെഡലണിഞ്ഞു. ഇതോടെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചായി ഉയര്‍ന്നു. അജന്ത ശരത് കമല്‍ നേതൃത്വം നല്‍കുന്ന ടീം തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണ് ചൊവ്വാഴ്ച ബര്‍മിങ്ങാമില്‍ സ്വന്തമാക്കിയത്.

ഫൈനലില്‍ സിങ്കപ്പുരിനെതിരേ തങ്ങളുടെ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ വിജയിച്ച സത്തിയന്‍ ജ്ഞാനശേഖരനും ഹര്‍മീത് ദേശായിയുമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം സ്വന്തമാക്കിയത്. സനില്‍ ഷെട്ടിയാണ് ടീമിലെ മറ്റൊരംഗം.

ഹര്‍മീത് ദേശായിയായിരുന്നു ഫൈനലിലെ താരം. ഡബിള്‍സ് മത്സരത്തില്‍ സിങ്കപ്പുരിന്റെ യോങ് ക്വെക് - യു പാങ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്ത (3-0) ഹര്‍മീത് ദേശായി - സത്തിയന്‍ ജ്ഞാനശേഖരന്‍ സഖ്യത്തിന്റെ പ്രകടനത്തോടെയായിരുന്നു കലാശപ്പോരിലെ ഇന്ത്യയുടെ തുടക്കം. എന്നാല്‍ തുടര്‍ന്ന് നടന്ന സിംഗിള്‍സ് മത്സരത്തില്‍ 40-കാരനായ ശരത് കമല്‍, ക്ലാരന്‍സ് ച്യുവിനോട് 1-3ന് തോറ്റു.

എന്നാല്‍ യു പാങ്ങിനെ 3-1ന് തകര്‍ത്ത സത്തിയന്‍ ജ്ഞാനശേഖരന്‍ ഇന്ത്യയുടെ ലീഡ് 2-1ലേക്ക് ഉയര്‍ത്തി. പിന്നാലെ ക്ലാരന്‍സ് ച്യുവിനെ 3-0ന് തകര്‍ത്ത് ഹര്‍മീത് ദേശായി ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ ഉറപ്പാക്കി.

Content Highlights: commonwealth games 2022 india win 2nd successive Gold in men s team table tennis

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented