പരിപാടിയിൽ നിന്നും | photo: special arrangements
തിരുവനന്തപുരത്തെ ആവേശത്തിലാക്കി മാളവിക മോഹനനും മാത്യു തോമസും പ്രധാന വേഷത്തിലെത്തുന്ന 'ക്രിസ്റ്റി'യുടെ ഓഡിയോ ലോഞ്ച്. ലുലുമാളില്‍ നടന്ന 'ക്രിസ്റ്റി'യുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് തൈക്കുടം ബ്രിഡ്ജിന്റെ പരിപാടിയും ഉണ്ടായിരുന്നു. നിരവധിപ്പേരാണ് പരിപാടിയ്ക്ക് എത്തിയത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നവാഗതനായ ആല്‍വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17-നാണ് പുറത്തിറങ്ങുന്നത്. ആല്‍വിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനുമാണ്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിലുണ്ട്.
ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റിങ്.
സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനര്‍ -ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ. -വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് -ഹുവൈസ് മാക്സോ.
Content Highlights: malavika mohan mathew thomas movie christy audio launch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..