ക്രിസ്റ്റിയിൽ മാളവിക മോഹനനും മാത്യു തോമസും | ഫോട്ടോ: www.facebook.com/mohananmalavika
മാത്യൂ തോമസ്, മാളവിക മോഹനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ക്രിസ്റ്റി. മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നറിക്കൊണ്ടിരിക്കെ, ചിത്രത്തിന്റെ സക്സസ് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം നിർവഹിച്ച ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബെന്യാമിൻ, ഇന്ദു ഗോപൻ എന്നിവരാണ്. ഭീഷ്മ പർവം പ്രേമം ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രാഹകൻ.
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രം മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് - ഹുവൈസ് മാക്സോ.
Content Highlights: christy movie success trailer, mathew thomas and malavika mohanan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..