വിസി സജ്‌ജനാർ ഐപിഎസിന്റെ ജീവിത കഥയാണോ 'ക്രിസ്റ്റഫർ '?


1 min read
Read later
Print
Share

പോലീസ് 'വിജിലന്റിസം' പ്രമേയമാകുന്ന 'ക്രിസ്‌റ്റഫർ' ഈ രീതിയിലുള്ള വിവിധ വഴികളിലെ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 

വി.സി. സജ്ജനാർക്കൊപ്പം ബി. ഉണ്ണിക്കൃഷ്ണൻ, ക്രിസ്റ്റഫറിൽ മമ്മൂട്ടി | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ് മമ്മൂട്ടിയുടെ സ്റ്റൈലിഷ് ത്രില്ലർ 'ക്രിസ്‌റ്റഫർ'. ക്രിസ്റ്റഫർ എന്ന കഥാപാത്രത്തെ സംവിധായകനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും രൂപപ്പെടുത്തിയത് ഹൈദരാബാദിലെ ഐ.പി.എസ്. ഉദ്യോ​ഗസ്ഥൻ വി.സി. സജ്ജനാറുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് എന്ന് പറയുകയാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ. സംവിധായകൻ ബി ഉണ്ണികൃഷ്‌ണനും സജ്‌ജനാറും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ് ഇതിന് തെളിവായി അവർ ഉയർത്തിക്കാട്ടുന്നത്.

മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളിൽ പിടികൂടുന്ന പ്രതികളെ ശിക്ഷിക്കാൻ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, ഉറപ്പില്ലാത്ത നീതിക്കായി കോടതികൾക്ക് മുന്നിൽ ദശാബ്‌ദങ്ങൾ കാത്തുകെട്ടികിടക്കാൻ തയ്യാറല്ലാത്ത പോലീസ് ഉദ്യോഗസ്‌ഥന്റെ കഥയാണ് 'ക്രിസ്‌റ്റഫർ'. വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന സ്വബോധ്യത്തിൽ നിന്ന് നിയമം കയ്യിലെടുത്ത് 'ക്രിസ്‌റ്റഫർ' നടത്തുന്ന താന്തോന്നിത്തരങ്ങളെ തിയേറ്ററിനെ പ്രകമ്പനം കൊള്ളിക്കുന്ന കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

നീതി-നിയമ വ്യവസ്‌ഥ നേരിടുന്ന വെല്ലുവിളികൾ എന്താണെന്ന് പഠിക്കാൻ ഭരണകൂടം തയ്യാറാകണമെന്നാണ് സമൂഹമാധ്യമങ്ങളിലെ ഒരുകൂട്ടർ വാദിക്കുന്നത്. പോലീസ് 'വിജിലന്റിസം' പ്രമേയമാകുന്ന 'ക്രിസ്‌റ്റഫർ' ഈ രീതിയിലുള്ള വിവിധ വഴികളിലെ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Content Highlights: vc sajjanar ips photo with b unnikrishnan, christopher movie updates

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented