.
ക്രിസ്മസ് രുചികരമാക്കാന്‍ ഇതാ ഒരു കിടിലന്‍ ചിക്കന്‍ റെസിപ്പി
- ചിക്കന്‍ : 2 കിലോ
- ഓറഞ്ചിന്റെ തൊലി : ഒന്ന്
- വെണ്ണ : 100 ഗ്രാം
- ഓറഞ്ച് : മൂന്ന്
- നാരങ്ങ : ഒന്ന്
- കാരറ്റ് : രണ്ട്
- സവാള : ഒന്ന്
- വെളുത്തുള്ളി : ഒന്ന്
- സ്പ്രിങ് റോസ്മേരി : ഒന്ന്
- സേജ് ലീവ്സ് : മൂന്ന്
- സ്പ്രിങ് തൈം : ഒന്ന്
- ഉപ്പ്, കുരുമുളക് : ഒരു പിടി
- ചിക്കന്‍ സ്റ്റോക്ക് : ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ നന്നായി തുടച്ച് നനവ് മാറ്റുക. ഓവന്‍ 200 മുതല്‍ 400 ഫാരന്‍ ഹീറ്റ് വരെ പ്രീഹീറ്റ് ചെയ്യുക. ചിക്കന്‍ ഇതിലേക്ക് വച്ച് വേവിക്കാം. ഇനി ചിക്കന്റെ തൊലി ശ്രദ്ധയോടെ നീക്കി ഉപ്പും കുരുമുളകുപൊടിയും പുരട്ടാം. ശേഷം കാരറ്റ്, വെളുത്തുള്ളി, സവാള, ഓറഞ്ച്, നാരങ്ങ എന്നിവ വലിയ കഷണങ്ങളായി മുറിക്കുക. ഓറഞ്ചിന്റെയും നാരങ്ങയുടെയും രണ്ടുവീതം കഷണങ്ങള്‍ മാറ്റി വയ്ക്കാം. ബാക്കിയുള്ളവ വറുത്ത് മാറ്റി വയ്ക്കാം. ഇനി റോസ്മേരി, സേജ് ലീവ്സ്, സ്പ്രിങ് തൈം എന്നിവ വെണ്ണയില്‍ മൂപ്പിച്ചത് ഇതിലേക്ക് ചേര്‍ക്കാം. ചിക്കനില്‍ വെണ്ണ പുരട്ടി റോസ്റ്റിങ് പാനില്‍ ബ്രസ്റ്റ്അപ്പ് ആയി വച്ച് മുകളില്‍ തയ്യാറാക്കിയ പച്ചക്കറിക്കൂട്ട് വയ്ക്കാം. ബാക്കിവന്നിരുന്ന നാരങ്ങ, ഓറഞ്ച് വെഡ്ജുകള്‍ ഉള്ളില്‍ നിറയ്ക്കുക. അതിന് ശേഷം ബേക്കിങ് പാനിന്റെ അടിയില്‍ ചിക്കന്‍ സ്റ്റോക്ക് ഒഴിക്കുക. കോഴിയിറച്ചി ആവശ്യാനുസരണം റോസ്റ്റ് ചെയ്യുക.
Content Highlights: Christmas 2022,chicken Recipe


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..