നീനു ജോർജ്, ലിജിൻ ഡേവിഡ്,ഇലെയ്ൻ റോസ് ഡേവിഡ്, ഇയ്ഡിൻ ലൂക്ക ഡേവിഡ്
ഡിസംബര്‍ മഞ്ഞിന്റെ ശീതളിമയിലേയ്ക്ക് ക്രിസ്മസ് വന്നണയുകയാണ്. ക്രിസ്മസ് രാവിന്റെ ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ കുടുംബത്തോടൊപ്പം അണിഞ്ഞൊരുങ്ങണ്ടേ ? ക്രിസ്മസ് പാര്‍ട്ടിയ്ക്ക് ഫാമിലിയോടൊപ്പം അടിച്ചുപൊളിയ്ക്കാന്‍ ക്രിസ്മസ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം.
പച്ച, ചുവപ്പ്, വെള്ള എന്നീ നിറങ്ങള്‍ ട്രെന്‍ഡ് ഔട്ടാവുന്നേയില്ല. ക്രിസ്മസിന് ഈ മൂന്നു നിറങ്ങളില്ലാതെ എന്ത് ആഘോഷം. ബഫല്ലോ ക്ലാഡും റെഡ് ആന്റ് ഗ്രീന്‍ ചെക്ക്‌സുകളുമെല്ലാം എവര്‍ഗ്രീന്‍ ട്രെന്‍ഡുകളാണ്. കുസൃതിക്കുരുന്നുകള്‍ക്കും മുതിര്‍ന്നവര്‍ക്കും കസ്റ്റമൈസ്ഡായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാം.
ബെര്‍ത്ത് ഡേ പാര്‍ട്ടിയിലും കുടുംബാഘോഷങ്ങളിലും മാത്രമായി തീം ഡ്രസിങ്ങിനെ ഒതുക്കിനിര്‍ത്തണ്ട. ക്രിസ്മസിനും കുട്ടിപ്പട്ടാളത്തിനൊപ്പം അച്ഛനും അമ്മയ്ക്കും സ്റ്റൈലിഷാകാം. വസ്ത്രത്തിന് അനുസൃതമായി മമ്മി ആന്‍ഡ് മീ,ഡാഡി ആന്‍ഡ് മീ കോംമ്പോ വസ്ത്രങ്ങളും ഇപ്പോള്‍ വിപണിയിലും ബൊട്ടീക്കുകളിലും സജീവമാണ്.
ഈ ക്രിസ്മസില്‍ ചെക്ക്‌സില്‍ ഒരുങ്ങാം. കോട്ടണ്‍ മെറ്റീരിയല്‍ തിരഞ്ഞെടുക്കുന്നത് കൂടുതല്‍ നന്നായിരിക്കും. പ്ലീറ്റഡ് ഫ്രോക്കില്‍ അമ്മയ്ക്കും മകൾക്കും ഒരേ പോലുള്ള ഔട്ട്ഫിറ്റ് തിരഞ്ഞെടുക്കാം.
.jpg?$p=8a7b7b1&&q=0.8)
കോട്ട് കോളറിനൊപ്പം ബട്ടനുകളും നല്‍കി വസ്ത്രത്തെ കൂടുതല്‍ ഭംഗിയാക്കാം. ത്രീ ഫോര്‍ത്ത് സ്ലീവിന് ചെറിയൊരു പഫ് നല്‍കി കൂടുതല്‍ സ്റ്റൈലിഷാക്കാം. ഇത്രയുമായാൽ സിംപിള്‍ ആന്‍ഡ് എലഗന്‍ഡ് ലുക്കില്‍ നിങ്ങള്‍ക്കൊരുങ്ങാം.
.jpg?$p=1990e2a&&q=0.8)
ഇതേ മെറ്റീരിയലില്‍ തന്നെ അച്ഛനും മകനുമുള്ള ഷര്‍ട്ടും കറുപ്പോ പച്ചയോ നിറത്തിലുള്ള പാന്റും തിരഞ്ഞെടുക്കാവുന്നതാണ്. വളരെ കുറഞ്ഞ ചിലവില്‍ ഇത്തരം സ്‌റ്റൈലുകള്‍ പരീക്ഷിക്കാവുന്നതാണ്. ക്രിസ്മസ് ആഘോഷങ്ങളില്‍ കണ്ണുമടുപ്പിച്ച പാര്‍ട്ടിഔട്ട്ഫിറ്റുകള്‍ക്ക് പകരം മിനിമല്‍ ലുക്കിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം.
.jpg?$p=a80322e&&q=0.8)
യോക്കില്‍ കട്ട് വര്‍ക്കുകളും പാച്ച് വര്‍ക്കുകളുമുള്ള ഫ്രോക്കും നല്ലൊരു ഐഡിയയാണ്. ലിനല്‍, വെല്‍വെറ്റ്, ഫര്‍,ഫ്‌ളാനല്‍ ഫാബ്രിക്കുകളിലും വസ്ത്രങ്ങള്‍ തീര്‍ത്താലും തീം ഡ്രസിങ്ങ് അടിപൊളിയാക്കാം.
.jpg?$p=2922c1a&&q=0.8)
തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് ക്രോഷേ ഔട്ട്ഫിറ്റുകളും ആക്‌സസറീസും ഭംഗി നല്‍കും. ഫ്രോക്കില്‍ ബലൂണ്‍ സ്ലീവോ ബെല്‍ സ്ലീവോ പരീക്ഷിക്കുന്നതും നല്ലതാണ്. ഹാന്‍ഡ് എംബ്രോയ്ഡറി വര്‍ക്കുള്ള ഷര്‍ട്ടുകളും ട്രെന്‍ഡിങ്ങാണ്. മോണോക്രോം ഔട്ട്ഫിറ്റുകളും ക്രിസ്മസ് പാര്‍ട്ടിയില്‍ തിളങ്ങാന്‍ തിരഞ്ഞെടുക്കാം.
Content Highlights: x mas dress trends, fashion trends, mummy and daddy combo dress,frok,shirt,pant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..