മോഡൽ :നീനു പാർവ്വതി|Photo: വിവേക് ആനന്ദ്
ഡിസംബര്‍ ഫാഷന്‍ ലോകത്ത് ആഘോഷങ്ങളുടെ മാസമാണ് . ക്രിസ്മസ് ആഘോഷങ്ങള്‍ക്കൊരുങ്ങാന്‍ വിന്റര്‍ ഫാഷന്‍ കളക്ഷനുകളൊരുങ്ങും. റണ്‍വേയിലും റാംപുകളിലും ചുവപ്പും വെള്ളയും പച്ചയും കൂടാതെ പുത്തന്‍ നിറങ്ങളും നിറയും. വിദേശരാജ്യങ്ങളില്‍ വിന്റര്‍ ഫാഷന് വലിയ പ്രാധാന്യമാണുള്ളത്.
കാലാവസ്ഥയ്ക്കും സീസണിനും യോജിച്ച പുത്തന്‍ കളക്ഷന്‍ ഒരുക്കാന്‍ ഡിസൈനര്‍ ഹൗസുകളും ഡിസൈനര്‍മാരും മത്സരിക്കും. എന്നാല്‍ എത്രയൊക്കെ പുതിയ നിറങ്ങള്‍ പരീക്ഷിക്കപ്പെട്ടാലും ക്രിസ്മസിനൊരുങ്ങാന്‍ ചുവപ്പ് വെള്ളയും നിറത്തിലുള്ള ഔട്ട്ഫിറ്റുകള്‍ക്ക് എന്നും ആവശ്യക്കാരേറെയാണ്. ക്രിസ്മസ് പാര്‍ട്ടിയില്‍ തിളങ്ങാന്‍ ഏതു ലുക്ക് പരീക്ഷിക്കണമെന്ന ടെന്‍ഷനിലാണോ?
ബോളിവുഡ്താരങ്ങളും ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളുടെ തങ്ങളുടെ ക്രിസ്മസ് ലുക്ക് ഐഡിയകള്‍ ഇതിനകം പങ്കുവെച്ചു തുടങ്ങി. കോവിഡ് ആശങ്കകള്‍ പൂര്‍ണമായും വിട്ടൊഴിഞ്ഞ ക്രിസ്മസ് കാലമെന്നതും, കലാലയങ്ങളിലും സ്‌കൂളുകളിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.
ക്രിസ്മസ് പാര്‍ട്ടികളില്‍ സുന്ദരിയാകുന്നതിനെക്കുറിച്ച് ആലോചിച്ച് ഇനി ആശങ്ക വേണ്ട. തികച്ചും സിംപിളായി ഈ ക്രിസ്മസില്‍ ഒരുങ്ങാം. ക്രിസ്മസ് ആഘോഷങ്ങളില്‍ മിനിമല്‍ ലുക്കിലൊരുങ്ങാന്‍ റെഡ് നെറ്റ് ഫ്രോക്ക് തിരഞ്ഞെടുക്കാം. മോണോക്രോം ഔട്ട്ഫിറ്റുകള്‍ ട്രെന്‍ഡിങ്ങില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ചുവന്ന മോണോക്രോം ഫ്രോക്ക് നിറങ്ങളെ സ്റ്റൈലിഷാക്കും.

ക്രിസ് ക്രോസ് കട്ടിലുള്ള ഫ്രോക്കിന്റെ സ്ലീവുകളാണ് ഔട്ട്ഫിറ്റിന്റെ ഹൈലൈറ്റ്. ഓഫ് ഷോള്‍ഡറായും സ്‌റ്റൈല്‍ ചെയ്യാമെന്നതാണ് ഈ ഫ്രോക്കിന്റെ പ്രത്യേകത. ചെറി റെഡ് നിറമാണ് ഫ്രോക്കിനെ കൂടുതല്‍ മനോഹരമാക്കുന്നത്. മിനിമല്‍ ലുക്കാണ് ഈ ഔട്ട്ഫിറ്റിനൊപ്പം ചേര്‍ന്നുപോകുക. ന്യൂഡ് ലിപ്‌ഷേഡും ഇതിനൊപ്പം ഭംഗി നല്‍കും.
.jpg?$p=1990e2a&&q=0.8)
കുറച്ചുകൂടെ ഹൈലൈറ്റ് ചെയ്യാനായി ചെറി റെഡ് ലിപ്സ്റ്റിക്കും പകരം ഉപയോഗിക്കാവുന്നതാണ്. ഹൂപ്‌സും കണ്ടംപററി ജൂവലറിയുമാണ് ഇതിനോടൊപ്പം ചേര്‍ന്നു പോകുന്ന ജൂവലറി. റെഡ് ഫ്രോക്കിനൊപ്പം വൈറ്റ് ഹാഫ് ഷൂസോ ക്രിസ് ക്രോസ് സ്‌റ്റെല്‍ ഹീല്‍സോ പെയര്‍ ചെയ്യുന്നത് ഭംഗി നല്‍കും.
.jpg?$p=a80322e&&q=0.8)
ക്രിസ്മസ് ആഘോഷങ്ങളില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് പാന്റ്‌സ്യൂട്ടുകള്‍ ട്രൈ ചെയ്യാവുന്നതാണ്.2022-ല്‍ വാര്‍ഡ്രോബുകളിലും റണ്‍വേകളിലും നിറഞ്ഞുനിന്ന ഔട്ട്ഫിറ്റുകൂടിയാണിത്. ബോസ് ബേബി ലുക്ക് തരുന്ന ഈ ഔട്ട്ഫിറ്റില്‍ പരീക്ഷണങ്ങളുടെ കാലമാണ്.മോണോക്രോം ലുക്കും ഫ്‌ളോറല്‍ ലുക്കും ഇതില്‍ പരീക്ഷിക്കാം. ബോളിവുഡ് സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടക്കിവാണ ഔട്ട്ഫിറ്റ് കൂടിയാണിത്.
ഡെനിമിനൊപ്പം വൈറ്റ് ക്രോപ് ട്രോപ്പും പലാസോയൊടൊപ്പം ചുവന്ന ബലൂണ്‍ സ്ലീവ് ക്രോപ്പ് ടോപ്പും പരീക്ഷിക്കാം.വെല്‍വെറ്റില്‍ തീര്‍ത്ത സ്ലിപ് ഗൗണിനൊപ്പം ചുവന്ന ബൂട്ട്‌സും പെയര്‍ ചെയ്താല്‍ നന്നായിരിക്കും. ഫ്‌ളാനല്‍ ഷാക്കറ്റുകളും ബോഡികോണ്‍ ഡ്രസും പാര്‍ട്ടി ലുക്കില്‍ നിങ്ങളെ താരമാക്കും.സാരി ലുക്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് റെഡ് ഷിഫോണ്‍ സാരിയോടൊപ്പം വൈറ്റ് സ്വീക്വിന്‍സ് ബ്രാലെറ്റോ ക്രോപ്പ് ടോപ്പോ ഉപയോഗിക്കാം.
ചുവന്ന മിനി സ്‌കര്‍ട്ടിനൊപ്പം വൈറ്റ് ഷര്‍ട്ടും വൈറ്റ് ഷൂസും റെഡ് കളര്‍ പ്രിന്റഡ് സോക്‌സും ചേര്‍ത്തുള്‌ള ലുക്കും നല്ലതാണ്. റെഡ് ആന്‍ഡ് വൈറ്റ് കോമ്പിനേഷന്‍ ലുക്ക് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഈ സ്റ്റൈലിങ് ടിപ്‌സുകള്‍ പരീക്ഷിക്കാം.
Content Highlights: xmas fashion,christmas,frock,tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..