ചോദ്യങ്ങളുയർത്തി കുട്ടികൾ; അറിവിന്റെ വാതിൽ തുറന്ന് സംവാദം


എൻ.ഐ.ടി. കെമിസ്ട്രി അധ്യാപകനും ശാസ്ത്ര എഴുത്തുകാരനുമായ ഡോ. എ. സുജിത്ത് മത്സരവിജയികളായ കുട്ടികളുമായി സംവദിക്കുന്നു. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, സീനിയർ എക്സിക്യുട്ടീവ് എഡിറ്റർ വി. രവീന്ദ്രനാഥ് തുടങ്ങിയവർ സമീപം

രാമനാട്ടുകര: “മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ബുദ്ധി കുറയുമെന്നാണ് അമ്മ പറയുന്നത്. ഇത് ശരിയാണോ’’ -ഒരു കുട്ടിക്കുറുമ്പന്റെ ചോദ്യം. കേട്ടുനിന്നവർ ഉറക്കെ ചിരിച്ചു. മോഡറേറ്റർ മറുപടി പറഞ്ഞുതീരുംമുമ്പേ സദസ്സിന്റെ ഒരുകോണിൽനിന്ന് മറ്റൊരു ചോദ്യമെത്തി: ‘‘മൊബൈൽ ഫോണിലേക്ക് നോക്കിയാൽ കണ്ണ് ഫ്യൂസാവുമെന്നാണ് എല്ലാവരും പറയുന്നത്. ശാസ്ത്രം ഇത്രയേറെ വികസിച്ച കാലമല്ലേ, മൊബൈലിലേക്ക് നോക്കിയാലും കാഴ്ചയ്ക്ക്‌ പ്രശ്നം വരാതിരിക്കുംവിധം ഫോൺ കണ്ടുപിടിക്കാത്തതെന്താ’’.

ശിശുദിനത്തിൽ മാതൃഭൂമിപത്രം തയ്യാറാക്കാനെത്തിയ കുട്ടികൾക്കായി ഒരുക്കിയ സംവാദപരിപാടിയിലായിരുന്നു ചോദ്യശരങ്ങളുയർന്നത്.ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ശരീരഘടനയിലും മറ്റും പ്രകടമായ വ്യത്യാസമുണ്ട്. അപ്പോൾ ഒരേതരം യൂണിഫോം ധരിക്കാൻ പറയുന്നത് ശരിയാണോ എന്നതും ചോദ്യമായി. കറന്റും വോൾട്ടേജും തമ്മിലുള്ള വ്യത്യാസവും ഒരുകാന്തത്തിനുമുകളിൽ വെച്ചിരിക്കുന്ന പേപ്പറിൽ ഇരുമ്പുപൊടി വിതറിയപ്പോൾ കാന്തികക്ഷേത്രത്തിന്റെ ദിശ കാണാൻ ഉതകുന്നരീതിയിൽ ഇരുമ്പുപൊടി ആകർഷിക്കപ്പെട്ട് അണിനിരക്കുന്നതിലെ രഹസ്യവുമായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നത്. താത്പര്യമില്ലാത്ത വിഷയം പഠിക്കാൻ നിർബന്ധിക്കുന്ന വിദ്യാഭ്യാസസമ്പ്രദായത്തിലെ മൗലികപ്രശ്നം, സേവനമായിക്കാണേണ്ട ജോലി ബിസിനസാക്കുന്ന ചില ഡോക്ടർമാരുടെ മനോഭാവം തുടങ്ങിയവയും കൂട്ടുകാർ സംവാദവിഷയങ്ങളാക്കി.

ഇതുപോലെ എണ്ണമറ്റ ചോദ്യങ്ങൾക്കെല്ലാം സരസമായി മറുപടിപറഞ്ഞ് എൻ.ഐ.ടി. കെമിസ്ട്രി അധ്യാപകനും ശാസ്ത്ര എഴുത്തുകാരനുമായ ഡോ. എ. സുജിത്ത് പുതുതലമുറയുടെ കൈയടിനേടി. ആമയും മുയലും തമ്മിലുള്ള മത്സരത്തിന്റെ പുതിയകഥകളും ഒരേ കൂട്ടിലിട്ട കുരങ്ങന്മാരിൽ ഉണ്ടാകുന്ന സ്വഭാവവിശേഷങ്ങളും സരസമായിപ്പറഞ്ഞ് അദ്ദേഹം, ശാസ്ത്രബോധത്തിന്റെയും വേറിട്ട ചിന്തകളുടെയും പ്രാധാന്യം കുട്ടികളെ ഓർമിപ്പിച്ചു.

മാതൃഭൂമി രാമനാട്ടുകര ഓഫീസ് വളപ്പിലൊരുക്കിയ നക്ഷത്രവനം കണ്ടും പത്രം അച്ചടിക്കുന്ന രീതികൾ മനസ്സിലാക്കിയുമാണ് കൂട്ടുകാർ മടങ്ങിയത്.

പരിപാടി മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. സീനിയർ എക്സിക്യുട്ടീവ് എഡിറ്റർ വി. രവീന്ദ്രനാഥ്, സീനിയർ ന്യൂസ് എഡിറ്റർ കെ. സജീവൻ, ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ കെ.ജി. ഗിരീഷ് കുമാർ, സീനിയർ റീജണൽ മാനേജർ സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

Content Highlights: children's day 2022 mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented