കുഞ്ഞിന്റെ ആരോഗ്യകരമായ മുലയൂട്ടലിന് പിതാവിന് ചെയ്യാവുന്ന പത്ത് കാര്യങ്ങള്‍


ഡോ. ദിലീപ് കെ. എസ്

വീട്ടുജോലികള്‍ പരസ്പരം സഹകരിച്ച് ചെയ്യാം.

Representative Image | Photo: Gettyimages.in

പൊന്നുരുക്കുന്നിടത് പൂച്ചക്ക് എന്ത് കാര്യം എന്ന് പറയുന്നത് പോലെ മുലയൂട്ടുന്നിടത്ത് ആണുങ്ങള്‍ക്ക് എന്ത് കാര്യം എന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. മുലയൂട്ടല്‍ സ്ത്രീയില്‍ മാത്രം നിക്ഷിപ്തമായ ഒന്നാണ്, പുരുഷന്‍ അതില്‍ പ്രതൃകിച്ച് ഒന്നും ചെയ്യാനില്ല എന്ന മനോഭാവം മാറേണ്ടിയിരിക്കുന്നു. വളരെ വിജയകരമായി മുലയൂട്ടുന്ന അമ്മമാര്‍ക്ക് പോഷകാഹാരം മാത്രമല്ല ഊഷ്മളമായ സ്‌നേഹബന്ധവും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്. അത് ഏറ്റവും നന്നായി കൊടുക്കാന്‍ കഴിയുന്നത് പങ്കാളിക്ക് മാത്രമാണ്. കുഞ്ഞിന്റെ ആരോഗ്യകരമായ മുലയൂട്ടലിന് പിതാവിന് ചെയ്യാവുന്ന പത്ത് കാര്യങ്ങള്‍...

  • ആദ്യത്തെ കുഞ്ഞാണെങ്കില്‍ മുലകൊടുക്കുന്നതിനെ കുറിച്ചുള്ള അടിസ്ഥാന സംശയങ്ങളും വിവിധ രീതികളും ഒരുമിച്ചിരുന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം.
  • മുല കൊടുക്കുന്നതിന് അനുയോജ്യമായ വിവിധ പൊസിഷനുകളില്‍ കുഞ്ഞിനെ അമ്മയോട്‌ ചേര്‍ത്ത് കിടത്തി കൊടുക്കാം.
  • പാല്‍ കൊടുത്തതിന് ശേഷം കുഞ്ഞിനെ തോളില്‍ കിടത്തിയോ മടിയില്‍ വച്ചോ പുറത്തു തട്ടി വയറിലുള്ള ഗ്യാസ് കളയാം.
  • പോഷകസമൃദ്ധമായ ആഹാരങ്ങള്‍ അമ്മ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
  • പാല്‍ കൊടുത്തുകൊണ്ട് അമ്മ ഉറങ്ങിപ്പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ഉറങ്ങുന്നത് വഴി മുലപ്പാല്‍ കുഞ്ഞിന്റെ ശ്വാസനാളത്തില്‍ കയറി അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
  • മുലയൂട്ടലിന്റെ തുടക്കത്തില്‍ ചില അമ്മമാര്‍ക്ക് വൈകാരികമായ ഉയര്‍ച്ചയും താഴ്ചയുമെല്ലാം ഉണ്ടാകാം, പ്രത്യേകിച്ച് പ്രസവാനന്തര വിഷാദാവസ്ഥയില്‍. ഈ അവസ്ഥയില്‍ അവര്‍ക്ക് മാനസിക പിന്തുണ നല്‍കുക. അവരെ കേള്‍ക്കാനും മനസ്സിലാക്കാനും ശ്രമിക്കുക. അവരോടൊപ്പം കൂടുതല്‍ സമയം ചിലവിടുകയും സംസാരിക്കുകയും ചെയ്യുക.
  • 7കുഞ്ഞിനെ കുളിപ്പിക്കുകയും നാപ്പിയും ഡ്രെസ്സും മാറ്റികൊടുക്കുകയും ചെയ്യാം.
  • വീട്ടുജോലികള്‍ പരസ്പരം സഹകരിച്ച് ചെയ്യാം.
  • അമ്മക്ക് രാത്രി ശരിയായി ഉറങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ രാവിലെ വിശ്രമത്തിനുള്ള സമയം നല്‍കുക
  • കുഞ്ഞിനെ അച്ഛന്റെ നഗ്‌നമായ നെഞ്ചില്‍ (skin to skin care) കിടത്തി പരിചരിക്കാം. ഇത് കുഞ്ഞിന്റെ ശരീരോഷ്മാവ്‌ ക്രമീകരിക്കുന്നതിനും അച്ഛനുമായുള്ള വൈകാരിക ബന്ധം സുദൃഡമാക്കുന്നതിനും സഹായിക്കും

Content Highlights: breastfeeding week, role of the father in breastfeeding

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented