അമ്മിഞ്ഞപ്പാലമൃതം


ഡോ.ലീലാമണി, യാനാ ഹോസ്പിറ്റൽ

ഓഗസ്റ്റ് മാസം ആദ്യവാരം മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു

Representative Image | Photo: Gettyimages.in

ലോകമുലയൂട്ടല്‍ വാരം ആചരിക്കുന്ന ആ വേളയില്‍ അമ്മിഞ്ഞപ്പാലമൃതം എന്നുള്ള മലയാളത്തിലെ ചൊല്ല് ഏറ്റവും അന്വര്‍ഥമാണ്. മുലയൂട്ടലിന്റെ ആവശ്യകതയും പ്രാധാന്യവും മുലപ്പാലിന്റെ സവിശേഷതകളും പൊതുസമൂഹത്തില്‍ മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള ആഗോളയജ്ഞം കാലങ്ങളായി നടന്നുവരികയാണ്. ഭൂരിഭാഗം പ്രസവങ്ങളും ആശുപത്രികളില്‍ നടക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ മാതൃശിശുമരണനിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കി WHO യും UNICEFഉം ചേര്‍ന്ന് BDHI (Baby friendly Hospital Initiative) എന്ന ഒരു ആഗോള സംരംഭത്തിന് 1991 ല്‍ തുടക്കം കുറിച്ചു. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി 2020 ല്‍ ഒരു പടികൂടി മുന്നിലെത്തി MBFHI (Mother & Baby Friendly Hospital Initiative) ന് തുടക്കമായി.

മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സംരംഭങ്ങളും ഊന്നല്‍ നല്‍കുന്നതിന് പ്രധാനമായും മൂന്ന കാര്യങ്ങള്‍ക്കാണ്. ഒന്നാമതായി നവജാതശിശുവിന് ജനിച്ച് 1/2 - 1 മണിക്കൂറിനുള്ളില്‍തന്നെ മുലപ്പാല്‍ നല്‍കുക. രണ്ടാമതായി ആദ്യത്തെ 6 മാസം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കും. മൂന്നാമതായി കുഞ്ഞിന് 2 വയസ്സുവരെയും സാധ്യമെങ്കില്‍ തുടര്‍ന്നും മുലപ്പാല്‍ നല്‍കുക എന്നതാണ്.

മുലയൂട്ടലിലൂടെ കുഞ്ഞിനാവശ്യമായ പോഷകാഹാരവും മായമില്ലാത്ത സുരക്ഷിതമായ ആഹാരവും ഉറപ്പുവരുത്തുന്നതിനൊപ്പം രാജ്യത്തിനകത്തും രാജ്യങ്ങള്‍ തമ്മിലും ശിശുപരിപാലനത്തിനുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഓഗസ്റ്റ് മാസം ആദ്യവാരം മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. 2022-ല്‍ ഈ വാരാചരണത്തിന്റെ ആശയം 'set up---- Breast feeding educate & support എന്നതാണ്. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റവും വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകള്‍ വിദ്യാഭ്യാസത്തിനും തൊഴില്‍ തേടിയും പുറംലോകത്തിലേക്കിറങ്ങിയതും കൂടാതെ കുപ്പിപ്പാല്‍ കൊടുക്കാന്‍ സഹായകമായ കുപ്പികളും ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ധാരാളം ലഭ്യമാണെന്നതും മുലയൂട്ടലില്‍ നിന്ന് പിറകോട്ട് പോകാന്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തി.

പ്രസവശേഷം ആദ്യ ദിവസങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന മുലപ്പാല്‍ (കൊളസ്ട്രം) കുഞ്ഞിന് ആദ്യം നല്‍കുന്ന പ്രതിരോധമരുന്നാണ്. കുഞ്ഞിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ധാരാളം രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് ഇത് സഹായകമാണ്. അമ്മ കുഞ്ഞില്‍ നിന്നും മാറി നില്‍ക്കുന്ന സമയത്ത് അമ്മയുടെ മാറില്‍ നിന്നും നേരത്തെത്തന്നെ ശുചിയായും സുരക്ഷിതമായും ശേഖരിച്ചുവെച്ചിരിക്കുന്ന മുലപ്പാല്‍ നല്‍കാവുന്നതാണ്. മുലയൂട്ടുന്നത് അമ്മയുടെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതോടൊപ്പം അമ്മയും കുഞ്ഞുമായുള്ള നല്ലൊരുമാനസികബന്ധം നിലനിര്‍ത്തുന്നതിനും ഉടനെയുള്ള ഗര്‍ഭധാരണം തടയുന്നതിനും സഹായകമാണ്.

മുലയൂട്ടലിന്റെ ഗുണമേന്മകളെപ്പറ്റി സമൂഹത്തിന് അറിവ് പകര്‍ന്ന് മുലയൂട്ടുന്ന അമ്മമാര്‍ക്ക് അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും നല്‍കി ആദ്യത്തെ 6 മാസം കുഞ്ഞിന് മുലപ്പാല്‍ നല്‍കി വളര്‍ത്തിയാല്‍ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയും.

മുലയൂട്ടല്‍ വാരം ആചരിക്കുന്ന ഈ വേളയില്‍ മുലപ്പാല്‍ കുഞ്ഞിന്റെ അവകാശവും മുലയൂട്ടല്‍ അമ്മയുടെ മഹത് ദൗത്യവുമായി കരുതി അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും നല്‍കാന്‍ പൊതുസമൂഹം മുന്നോട്ട് വരേണ്ടതാണ്.

Content Highlights: breastfeeding week


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented