കളിയും ചിരിയും കൗതുകവും; അങ്കണവാടി പ്രവേശനോത്സവത്തിനെത്തിയത് മൂന്നരലക്ഷം കുരുന്നുകള്‍ 


1 min read
Read later
Print
Share

മലമ്പുഴ എസ്.പി.ലൈനിലെ അങ്കണവാടിയിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ | ഫോട്ടോ: ഇ.എസ് അഖിൽ

തിരുവനന്തപുരം: വര്‍ണക്കടലാസും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുമായി പ്രവേശനോത്സവം ഗംഭീരമാക്കി അങ്കണവാടികള്‍. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലായി മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഇന്ന് പ്രവേശനോത്സവത്തിനെത്തിയത്. ഹസ്തദാനം, ആലിംഗനം, വര്‍ണക്കടലാസുകള്‍കൊണ്ടുള്ള മാലകള്‍ എന്നിവയോടെ അങ്കണവാടികള്‍ കുട്ടികളെ വരവേറ്റു. പുതുതായി ചേരുന്ന കുട്ടികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ ചാര്‍ട്ട് അങ്കണവാടികളില്‍ പ്രദര്‍ശിപ്പിച്ചു

അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ പൂജപ്പുര സ്മാര്‍ട്ട് അങ്കണവാടിയില്‍ കുട്ടികള്‍ക്കൊപ്പം മന്ത്രി വീണാജോര്‍ജ്

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുര സ്മാര്‍ട്ട് അങ്കണവാടിയില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. രാവിലെ ഒന്‍പത് മണിക്ക് നടന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി. പ്രവേശനോത്സവത്തിന്റെ ഭാഗമായി അങ്കണവാടികളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു

പൂജപ്പുര സ്മാര്‍ട്ട് അങ്കണവാടിയിലെ കുട്ടികള്‍ക്കൊപ്പം മന്ത്രി വീണാജോര്‍ജും മന്ത്രി വി.ശിവന്‍കുട്ടിയും

പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചുവരെയുണ്ട്. അങ്കണക്കൂട്ടം, സസ്നേഹം, ഡ്രൈഡേ, ചമയം, പ്രകൃതിനടത്തം, ഒരുതൈ നടാം തുടങ്ങിയ 12 പരിപാടികളാണ് നടത്തുക.

Content Highlights: angananawadi praveshanotsavam 2023, anganwadi first day, kids, school reopening day

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented